ന്യൂഡൽഹി: ജമ്മു കാശ്മീരിൽ 370-ാം അനുച്ഛേദം റദ്ദാക്കിയത് ചരിത്ര മുന്നേറ്റമാണെന്ന് കരസേനാ മേധാവി എം.എം നരവനെ. സൈനിക ദിന പരേഡിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.ഈ നടപടി പടിഞ്ഞാറൻ അയൽ രാജ്യത്തെയും അവരുടെ പ്രതിനിധികളുടെ ആസൂത്രണങ്ങളെയും പ്രതികൂലമായാണ് ബാധിച്ചത്. പാക് നേതൃത്വം നല്‍കുന്ന നിഴൽ യുദ്ധത്തെ ഒഴിവാക്കാൻ ഇത് സഹായിക്കും. ആർട്ടിക്കിൾ റദ്ദാക്കിയ നടപടി ജമ്മു കാശ്‌മീരിനെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളുമായി സമന്വയിപ്പിക്കാൻ സഹായിക്കുമെന്നും നരവനെ വ്യക്തമാക്കി.
തീവ്രവാദം തടയുന്നതിന് സൈന്യത്തിന്റെ പക്കൽ അനുയോജ്യമായ നിരവധി മാർഗങ്ങളുണ്ടെന്നും അത് ഉപയോഗിക്കുന്നതിൽ വിമുഖത കാണിക്കില്ലെന്നും നരവനെ പറഞ്ഞു.