
മാമാങ്കത്തിലെ നായികയായി മലയാളത്തിൽ അരങ്ങേറിയ മറുനാടൻ സുന്ദരി പ്രാചി ടെഹ്ലാൻ മോഹൻലാലിനൊപ്പം അഭിനയിക്കുന്നു.
ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമായ റാമിൽ ഒരു പൊലീസ് ഓഫീസറുടെ വേഷമാണ് പ്രാചി അവതരിപ്പിക്കുന്നതെന്നാണ് സൂചന.
മാമാങ്കം കണ്ട ശേഷം മോഹൻലാൽ തന്നെയാണ് റാമിലേക്ക് പ്രാചിയുടെ പേര് നിർദ്ദേശിച്ചത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ റാമിന്റെ സെറ്റിലെത്തി പ്രാചി മോഹൻലാലിനെയും സംവിധായകൻ ജിത്തു ജോസഫിനെയും കണ്ടിരുന്നു.
മമ്മൂട്ടിച്ചിത്രത്തിലൂടെ തുടക്കമിട്ട തനിക്ക് മലയാളത്തിലെ മറ്റൊരു ഇതിഹാസ താരത്തോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ ആഹ്ലാദം പ്രാചി പങ്കുവച്ചു. 2010-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ്ബാൾ ടീമിന്റെ ക്യാപ്ടനായിരുന്നു പ്രാചി ടെഹ്ലാൻ. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന റാമിൽ തെന്നിന്ത്യൻ താരറാണി തൃഷയാണ് നായിക.