ധാന്യം പൂർണമായും ഒഴിവാക്കുന്ന ഭക്ഷണക്രമമാണ് ഗ്രെയിൻഫ്രീ ഡയറ്റ്. ആരോഗ്യം, ശാരീരികോർജം, രോഗപ്രതിരോധം, മാനസികോന്മേഷം, അമിതവണ്ണം ഒഴിവാക്കി ആകാരഭംഗി , ചർമ്മത്തിനും മുടിക്കും ആരോഗ്യവും സൗന്ദര്യവും എന്നിങ്ങനെ പല ഗുണങ്ങളുണ്ടിതിന്.
സാധാരണ ആഹാരക്രമത്തിലെ ധാന്യങ്ങളായ അരി, ഗോതമ്പ്, ഓട്സ്, ചോളം എന്നിവയൊന്നും പാടില്ല. പകരം പഴങ്ങൾ, പാൽ, പാലുത്പന്നങ്ങൾ, പ്രോട്ടീനടങ്ങിയ മത്സ്യം, മുട്ടയുടെ വെള്ള, മാംസം, ബദാം, ചണവിത്ത്, സോയ, ചുവന്ന പരിപ്പ്, എന്നിവ ഉൾപ്പെടുന്നു ഡയറ്റിൽ. കൂടാതെ നട്സ്, ബട്ടർ, എന്നിവയും ഉൾപ്പെടുത്താം. ഇതിലെ എണ്ണകൾ ഒലീവ് ഓയിൽ, വെളിച്ചെണ്ണ ( ഉരുക്കുവെളിച്ചണ്ണ ഉത്തമം ) , അവക്കാഡോ ഓയിൽ എന്നിവയാണ് . ബേക്ക് ചെയ്ത ഭക്ഷണം, പേസ്ട്രി, ബേക്കറി, ന്യൂഡിൽസ് എന്നിവ അരുത്. മത്സ്യവും മീനും മുട്ടയും ഫ്രൈ ചെയ്ത് കഴിക്കരുത്. ഡയറ്റീഷ്യന്റെ നിർദേശപ്രകാരം മാത്രം ഡയറ്റ് തുടങ്ങുക. തുടക്കത്തിൽ ദഹനപ്രശ്നങ്ങളുണ്ടായാൽ ഡോക്ടറെ കാണുക.