മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
നീതിന്യായങ്ങൾ നടപ്പാക്കും. നിയമ സഹായം തേടും. അഭിപ്രായ വ്യത്യാസം പരിഹരിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആഹ്ലാദ അന്തരീക്ഷം സംജാതമാകും. സുവ്യക്തമായ തെളിവുകൾ ലഭിക്കും. അബദ്ധധാരണകൾ ഒഴിഞ്ഞുപോകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്യും. ആത്മസംതൃപ്തിയുണ്ടാകും. സ്വയംഭരണാധികാരം ലഭിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മാർത്ഥമായി പ്രവർത്തിക്കും. ലക്ഷ്യപ്രാപ്തി നേടും. ഗതകാല സ്മരണകൾ ഉണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവൃത്തികൾ ഫലപ്രദമാകും. ആഗ്രഹങ്ങൾ സാധിക്കും. പങ്കാളിയുടെ ആശയങ്ങൾ ഗുണകരമാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സാഹചര്യങ്ങളെ അതിജീവിക്കും. കാര്യങ്ങൾ സഫലമാകും. ആശ്വാസമനുഭവപ്പെടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വ്യത്യസ്ത അനുഭവങ്ങൾ, മാർഗതടസങ്ങൾ മാറും. അമിത വാഗ്ദാനങ്ങൾ അരുത്.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
വിദ്യാഗുണമുണ്ടാകും. സാമ്പത്തിക ഇടപാടുകളിൽ നേട്ടം. സ്ഥാനമാനങ്ങൾ ലഭിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
നിലവിലുള്ള ജോലി ഉപേക്ഷിക്കരുത്. വാഹന ക്രയവിക്രയങ്ങളിൽ നേട്ടം. വ്യാപാരത്തിൽ ലാഭം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
നിയന്ത്രണങ്ങൾ വേണ്ടിവരും. ദൂരയാത്ര ഒഴിവാക്കും. സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധിക്കുക.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ജീവിതത്തിൽ സന്തോഷാനുഭവം. കാഴ്ചപ്പാടിൽ നന്മ ഉണ്ടാകും. ആത്മാഭിമാനം തോന്നും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
മാറിത്താമസിക്കാൻ ഇടയാകും. ജോലിയിൽ പ്രൊമോഷൻ, സാമ്പത്തിക ചുമതലകൾ ഒഴിവാകും.