kaumudy-news-headlines

1. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സുപ്രീംകോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്ത സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന് സുപ്രീം കോടതിയെ കോടതിയെ സമീപിക്കാന്‍ ഭരണഘടനാ പരമായ അവകാശം ഉണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ഭരണഘടനാ മേധാവിയായ തന്നെ ഇക്കര്യം അറിയിച്ചില്ല. മാദ്ധ്യമങ്ങളിലൂടെ ആണ് താന്‍ വിവരം അറിഞ്ഞത്. സര്‍ക്കാര്‍ നടപടി ഭരണഘടനാ പരമാണോ എന്ന് പരിശോധിക്കും എന്നും ഗവര്‍ണര്‍


2. സര്‍ക്കാര്‍ പ്രോട്ടോകോള്‍ ലംഘനം നടത്തി. ചിലര്‍ നിയമത്തിന് മുകളില്‍ ആണെന്നാണ് കരുതുന്നത്. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്ന് സര്‍ക്കാരിന് ഗവര്‍ണറുടെ മുന്നറിയിപ്പ്. താന്‍ കാര്യങ്ങള്‍ അറിയേത് മാദ്ധ്യമങ്ങളിലൂടെ അല്ല. വാര്‍ഡ് വിഭജന ഓര്‍ഡിനന്‍സില്‍ ആലോചിക്കാന്‍ സമയം വേണമെന്ന് ഗവര്‍ണര്‍. നിയമസഭ ചേരാനിരിക്കെ ഓര്‍ഡിനന്‍സ് അയച്ചതാണ് ചോദ്യം ചെയ്തത്. താന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം കിട്ടിയില്ല. ഓര്‍ഡിനന്‍സില്‍ തീരുമാനം എടുക്കും മുമ്പ് തനിക്ക് ബോധ്യപ്പെടണം എന്നും എല്ലാവരും നിയമത്തിന് താഴെ ആണെന്നും ഗവര്‍ണര്‍
3. അതേസമയം, ബില്‍ കൊണ്ടു വരുന്നതില്‍ തടസമില്ലെന്ന് നിയമ മന്ത്രി എ.കെ ബാലന്‍. ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒരു പ്രശ്നവും ഇല്ല. ഗവര്‍ണറുമായി പ്രശ്നമുണ്ടെന്ന് വരുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നു. പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും സാധിക്കും. സംസ്ഥാനത്ത് ഭരണപരമായ ഒരു പ്രതിസന്ധിയും ഇല്ലെന്നും നിയമമന്ത്രി. വാര്‍ഡ് പുനര്‍വിഭജനത്തിലെ പ്രതിസന്ധി മറിക്കടക്കാന്‍ മുഖ്യമന്ത്രി ഇന്ന് മന്ത്രിമരുമായി ചര്‍ച്ച നടത്തും. വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാര്‍ നിയമോപദേശവും തേടും
4. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ബിര്‍ജു എന്ന ആളെ ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. നാല് കേസുകളില്‍ പ്രതിയായ കരുവാരകുണ്ട് സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. 2017ല്‍ കോഴിക്കോട്ടെ ചാലിയം, മുക്കം എന്നിവിടങ്ങളില്‍ നിന്നാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ബിര്‍ജുവും ഇസ്മായിലും ചേര്‍ന്ന് ബിര്‍ജുവിന്റെ അമ്മയെ കൊലപ്പെടുത്തി. അമ്മയുടെ സ്വത്ത് ലഭിക്കാന്‍ ആയിരുന്നു കൊലപാതകം. ഈ വിവരം പുറത്ത് പറയും എന്ന് ഇസ്മായില്‍ പ്രതിയെ ഭീഷണിപ്പെടുത്തി. അതിന് പ്രതികാരമായി ഇസ്മയിലിനെ ബിര്‍ജു കൊലപ്പെടുത്തുക ആയിരുന്നു.
5. ഡി.എന്‍.എ പരിശോധയിലുടെ ആണ് കൊല്ലപ്പെട്ടത് ഇസ്മായില്‍ തന്നെ എന്ന് തിരിച്ചറിഞ്ഞത്. വിരലയടാളവും കൊല്ലപ്പെട്ട ആളുടെ അമ്മയുടെ രക്ത സാമ്പിളുമാണ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമായത് എന്ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി മാദ്ധ്യമങ്ങളോട് പറഞ്ഞു. 2017 ജൂണ്‍ 28നാണ് ആദ്യ ശരീരഭാഗം ചാലിയം കടപ്പുറത്ത് നിന്ന് ലഭിച്ചത്. രണ്ടര വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍ ആണ് കൊല്ലപ്പെട്ടവനേയും കൊലപ്പെടുത്തിയ ആളേയും കുറിച്ച് വിവരം ലഭിച്ചത്.
6. പുനസംഘടന സംബന്ധിച്ച് അന്തിമ ചര്‍ച്ച ഇന്ന് നടക്കാനിരിക്കെ ഒരാള്‍ക്ക് ഒരു പദവിയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. എം.പിമാരായ കെ.സുധാകരനും കൊടിക്കുന്നില്‍ സുരേഷിനും വര്‍ക്കിംഗ് പ്രസിഡന്റുമാരായി തുടരാമെങ്കില്‍ എം.എല്‍.എ മാര്‍ക്കും ഭാരവാഹികള്‍ ആകാമെന്നാണ് ഐ പക്ഷത്തെ ഒരു വിഭാഗത്തിന്റെ നിലപാട്. ഒരാള്‍ക്ക് ഒരു പദവിയില്‍ മുല്ലപ്പള്ളി ഉറച്ചു നില്‍ക്കുമ്പോള്‍ രമേശ് ചെന്നിത്തലയുടെ നിലപാട് നിര്‍ണായമാകും
7. എന്തുവന്നാലും വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്നും നിര്‍ബന്ധം എങ്കില്‍ എം.പി സ്ഥാനം രാജിവയ്ക്കാം എന്നുമാണ് കെ.സുധാകരന്റ പ്രതികരണം. സമാനമായ ചിന്തയാണ് കൊടിക്കുന്നിലിനും. മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കിയ അതേ ഹൈക്കമാന്‍ഡാണ് തങ്ങളെ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ആക്കിയതെന്നും നേതാക്കളുടെ പ്രതികരണം. എന്നാല്‍ ഭാരവാഹി പട്ടികയില്‍ ഇടം പ്രതീക്ഷിച്ചിരുന്ന ഐ വിഭാഗം എം.എല്‍.എ മാരായ വി.എസ് ശിവകുമാര്‍ ,വി.ഡി സതീശന്‍ ,എ.പി അനില്‍കുമാര്‍ എന്നിവര്‍ക്ക് ഇതിനോട് എതിര്‍പ്പുണ്ട്
8. സുധാകരനും കൊടിക്കുന്നിലിനും ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയും അംഗീകരിക്കില്ല എന്നാണ് നേതാക്കളുടെ നിലപാട്. ഇക്കാര്യം രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട് .എന്നാല്‍ എന്തുവന്നാലും വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ ഒഴിച്ച് മറ്റൊരു പദവിയിലും എം.എല്‍.എ മാരെയും എം.പിമാരേയും വയ്ക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത തീരുമാനത്തില്‍ ആണ് മുല്ലപ്പള്ളി. അതുകൊണ്ടു തന്നെ രമേശ് ചെന്നിത്തല ഗ്രൂപ്പ് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുമോ അതോ ഭൂരിപക്ഷ നിലപാടിന് ഒപ്പം നില്‍ക്കുമോ എന്നതാണ് പ്രധാനം. ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉയര്‍ന്നാല്‍ പുന സംഘടന ചര്‍ച്ച വീണ്ടും നീണ്ടേക്കും
9. വധശിക്ഷ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്‍കിയ അപേക്ഷ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മരണവാറണ്ട് റദ്ദാക്കണമെന്ന മുകേഷ് സിംഗിന്റെ ആവശ്യം ഇന്നലെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ ആണ് പുതിയ നീക്കം. മരണ വാറണ്ട് പ്രകാരം വധശിക്ഷ ഈമാസം 22ന് നടപ്പാക്കാനാകില്ലെന്ന് ഇന്നലെ ഡല്‍ഹി പൊലീസ് വ്യക്തമാക്കി ഇരുന്നു. തിഹാര്‍ ജയിലിന്റെ അഭിഭാഷകനും ഇതേ നിലപാടാണ് ഹൈക്കോടതിയില്‍ സ്വീകരിച്ചത്.
10. ദയാഹര്‍ജി തള്ളുക ആണെങ്കില്‍ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് 14 ദിവസത്തെ സമയം കുറ്റവാളികള്‍ക്ക് നല്‍കണം എന്ന സുപ്രീംകോടതി വിധികളുണ്ട്. പുതിയ മരണ വാറണ്ടിനായി അപേക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുകേഷ് സിംഗിന്റെ അപേക്ഷ പരിഗണിക്കവെ സര്‍ക്കാര്‍ ഇക്കാര്യം പട്യാല ഹൗസ് കോടതിയെ അറിയിക്കാന്‍ സാധ്യതയുണ്ട്. നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനാണ് പട്യാല ഹൗസ് കോടതിയുടെ ജനുവരി ഏഴാം തീയതിയിലെ വാറണ്ട്