tovino-thomas

മലയാള സിനിമയിൽ പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടംകണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. സിനിമാ തിരക്കുകള്‍ നിന്നും യാത്രകൾക്കും ടൊവിനോ സമയം കണ്ടെത്താറുണ്ട്. യാത്രകളുടെ ചിത്രങ്ങളെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുമുണ്ട്. ഈയിടയ്ക്ക് ചൈനയിലും താരം യാത്രപോയിരുന്നു. ചെെനയിലെ വിശേഷങ്ങളാണ് ടൊവിനോ ഇപ്പോൾ പങ്കുവയ്ക്കുന്നത്. ചൈനയില്‍ എത്തിയാല്‍ ഒറിജിനല്‍ ചൈനീസ് ഫുഡ് കഴിക്കാമെന്നും താരം പറയുന്നു.

"സൂപ്പും പോര്‍ക്കും നീരാളിയും താറാവും എല്ലാം അവിടുത്തെ രസകരമായ സ്ട്രീറ്റ് ഫുഡ് വിഭവങ്ങളാണ്. അവിടെനിന്ന് രസകരമായ ടീ എഗ് കഴിച്ചിട്ടുണ്ട്, തേയിലയും ഉപ്പും ചേര്‍ത്ത് പുഴുങ്ങിയ മുട്ടയാണത്. മറ്റ് പ്രൊഡക്ടുകളിലെന്നപോലെ ഭക്ഷണത്തില്‍ പരീക്ഷണം നടത്താന്‍ അവര്‍ മിടുക്കന്മാരാണ്. ചൈനയില്‍ എല്ലാറ്റിനെയും ഡ്യൂപ്ലിക്കേറ്റ് കിട്ടും, എന്നാല്‍ ചൈനക്കാര്‍ എല്ലാത്തിന്റേയും ഒറിജിനലാണ് ഉപയോഗിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന ക്വാളിറ്റിയുള്ള ഉള്ളസാധനങ്ങള്‍ അവിടെ ഉല്പാദിപ്പിക്കുന്നുണ്ട്.അതാണ് അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ കയറ്റി അയക്കുന്നത്.


ഗ്വാങ്ഷൂവിലെ മാര്‍ക്കറ്റില്‍ എപ്പോഴും വലിയ തിരക്കാണ്. അവിടെ നീളന്‍ സഞ്ചികളുമായി തലങ്ങും വിലങ്ങും നടക്കുന്ന വീട്ടമ്മമാരെ കാണാം. മാര്‍ക്കറ്റിലെ വില്‍പ്പനക്കാര്‍ മിക്കവരും സ്ത്രീകള്‍ തന്നെ. പച്ചക്കറി, മാംസ മാര്‍ക്കറ്റുകളാണ് നിറയെ. അത് കഴിഞ്ഞ് മുന്നോട്ട് നീങ്ങുമ്പോള്‍ കാഴ്ചയുടെ സ്വഭാവം മാറും. അവിടെ പട്ടിയിറച്ചി പോപ്പുലറാണെന്ന് പലരും പറഞ്ഞതില്‍ നിന്ന് കേട്ടിരുന്നു. എന്നാല്‍ ഞാനതെവിടെയും കണ്ടില്ല. ഒരു കൗതുകം കൊണ്ട് പട്ടിയിറച്ചി എവിടെ കിട്ടുമെന്ന് ഒരു സുഹൃത്തിനോട് ചോദിച്ചപ്പോള്‍, ഇന്ത്യയില്‍ നിന്ന് വന്ന് നിന്നെപ്പോലെ ഇവിടെയും ചിലഭ്രാന്തന്മാര്‍ ഉണ്ട്, അവര്‍ മാത്രമേ അത് കഴിക്കൂ എന്നായിരുന്നു മറുപടി ". -ടൊവിനോ ഒരു പ്രമുഖ മാഗസിനു നൽകിയ യാത്രാ വിവരണത്തിൽ പറയുന്നു.