manju-warrier

പാട്ടിനൊപ്പം കുസൃതികൾ കാട്ടി ഹാപ്പിയായി മഞ്ജു വാര്യർ. ചതുർമുഖം സിനിമാ ലൊക്കേഷനിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകൻ. സിനിമ ഒരു ഹൊറർ ത്രില്ലറാണ്. രഞ്ജിത്ത് കമല ശങ്കർ, സലീൽ വി എന്നിവർ ചേർന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി ചിത്രമായ കോഹിനൂറിന് തിരക്കഥയൊരുക്കിയത് ഇരുവരും ചേർന്നായിരുന്നു. ജിസ് ടോംസ് മൂവിയുടെ ബാനറിൽ ജിസ് തോമസും ജസ്റ്റിൻ തോമസും ചേർന്നാണ് നിർമ്മാണം.