vasthu

ജ്യോതിഷത്തിലും അതുപോലെയുള്ള മറ്റ് ശാസ്ത്രങ്ങളിലും തീരെ വിശ്വാസമില്ലാത്തവർ പോലും ഒരു വീട് പണിയുമ്പോൾ വാസ്തുവിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ പുലർത്തുന്നത് നാം കാണാറുണ്ട്. എന്നാൽ വാസ്തുശാസ്ത്രത്തിന്റെ കാര്യത്തിൽ എത്രയൊക്കെ കൂർമത പുലർത്തിയാലും ചിലപ്പോഴൊക്കെ ചില തെറ്റുകൾ കടന്നുകൂടാറുണ്ട്. അത് ക്ഷണിച്ചു വരുത്തുന്നതോ, സ്വസ്ഥജീവിതത്തിന് വിഘാതമാകുന്ന തരത്തിലുള്ള പലവിധ ദോഷങ്ങളും. അത്തരത്തിലൊരു അബദ്ധമാണ് നീളമുള്ള സ്ഥലത്ത് വീട് പണിഞ്ഞ ബാംഗ്ലൂരിലുള്ള ഒരു കുടുംബത്തിന് സംഭവിച്ചിരിക്കുന്നത്.

നീളമുള്ള പ്ലോട്ടിൽ വീട് പണിയുന്നത് വാസ്തുശാസ്ത്രപരമായി ലഭിക്കേണ്ട ഗുണങ്ങളെ ദോഷകരമായി ബാധിക്കും എന്നുള്ളതായിരുന്നു ഇതിന്റെ കാരണം. ഇത്തരത്തിലുള്ള വീടുകൾ സ്ത്രീകളുടെ ആരോഗ്യത്തിനും കാര്യമായി ദോഷം വരുത്തുന്നതാണ്. ഒടുക്കം ദോഷം തീർക്കാനുള്ള വഴി തേടി ഇവർ എത്തിയത് വാസ്തുശാസ്ത്ര വിദഗ്ദനായ ഡോക്ടർ ഡെന്നിസ് ജോയിയുടെ അടുത്തേക്കാണ്. 'കൗമുദി ടി.വി'യിലെ 'ദേവാമൃതം' പരിപാടിയിലൂടെയാണ് ഇവർ ഇദ്ദേഹത്തോടു വീടിനുള്ള ദോഷങ്ങൾക്ക് പരിഹാരം ആരാഞ്ഞത്. ഡെന്നിസ് ജോയ് നൽകിയ ഉത്തരം കാണാൻ വീഡിയോ കാണാം.