മലപ്പുറം: പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് മെട്രോമാൻ ഇ.ശ്രീധരൻ രംഗത്ത്. നിയമം എന്താണെന്ന് പ്രതിഷേധക്കാർക്ക് മനസിലായിട്ടില്ല. നിയമം വിശദീകരിച്ചു കൊടുത്ത് കേന്ദ്രസർക്കാർ ഭയം മാറ്റണമെന്ന് ശ്രീധരൻ പറഞ്ഞു. കേന്ദ്രസർക്കാർ എന്തു ചെയ്‌താലും എതിർക്കുക എന്നതാണ് കേരളസർക്കാരിന്റെ ശൈലി എന്ന് മെട്രോമാൻ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം സംശയ നിവാരണത്തിനായി കേന്ദ്ര വാണിജ്യ വ്യവസായ സഹ മന്ത്രി സോം പ്രകാശ് ശ്രീധരന്റെ വീട് സന്ദർശിച്ചിരുന്നു. തുടർന്ന് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ഇ. ശ്രീധരന്റെ വിമർശം.
'രാഹുൽ ഗാന്ധി എപ്പോഴും മോദി കള്ളനാണെന്ന് പറയുന്നുണ്ട്. അതുകൊണ്ട് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ? ഭരണഘടന ഇന്ത്യക്കാർക്കുള്ളതാണ്. മറ്റുള്ള രാജ്യക്കാർക്ക് നമ്മുടെ ഭരണഘടന അനുസരിക്കേണ്ട ബാധ്യതയില്ല'-ശ്രീധരൻ പറഞ്ഞു.