cm-

മലപ്പുറം : ഗവർണറുടെ പദവി സർക്കാരിന് മീതെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പണ്ട് നാട്ടുരാജാക്കൻമാരുടെ മീതെ റസിഡന്റുമാർ ഉണ്ടായിരുന്നു. സംസ്ഥാന സർക്കാരിന് മേൽ അങ്ങനെയൊരു പദവിയില്ല. അറിയാത്തവർ ഭരണഘടന വായിച്ചുപഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം

പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും കേരളത്തിൽ നടപ്പിലാക്കില്ലെന്നും പിണറായി പറഞ്ഞു.

ഇവ ആർഎസ്എസിന്റെ നിയമമാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. മതാധിഷ്ഠിത രാഷ്ട്രം സൃഷ്ടിക്കാനുള്ള ആർഎസ്എസിന്റെ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. ഹിറ്റ്ലർ ജർമ്മനിയിൽ ചെയ്യുന്നതാണ് ആർ.എസ്.എസ് ഇവിടെ ചെയ്യുന്നത്. മുത്തലാഖ് നിയമത്തിൽ മുസ്ലീമിന്റെ വിവാഹ മോചനകാര്യം മാത്രം ക്രിമിനൽ നിയമത്തിൽ പെടുത്തി. മറ്റെല്ലാവരുടെ വിവാഹ മോചനം സിവിൽ നിയമത്തിൽ ഉൾപ്പെടുത്തി," എന്നും മുഖ്യമന്ത്രി പറഞ്ഞു.