തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റി ഇന്നലെ വാഹനപ്രചാരണജാഥ നടത്തി. വഴയില ജംഗ്ഷനിൽ നഗരസഭ പ്രതിപക്ഷ നേതാവ് എം.ആർ.ഗോപൻ ഉദ്ഘാടനം ചെയ്തു. തുരുത്തും മൂലവാർഡ് കൗൺസിലർ വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് കണ്ണൻ, മണ്ഡലം കമ്മിറ്റി അംഗം വഴയില ശ്രീനാഥ്, പുഷ്പാംഗദൻ തുടങ്ങിയവർ സംസാരിച്ചു.