credit-card

കൊച്ചി: സാമ്പത്തിക ഞെരുക്കം രൂക്ഷമായതോടെ, കാശിനായി ജനം ആശ്രയിക്കുന്നത് ബാങ്ക് വായ്‌പയെയും ക്രെഡിറ്റ് കാർ‌ഡിനെയും! ട്രാൻസ്‌യൂണിയൻ സിബിലിന്റെ റിപ്പോർട്ട് പ്രകാരം 2019ന്റെ മൂന്നാംപാദത്തിൽ (ജൂലായ്-സെപ്‌തംബ‌ർ) ക്രെഡിറ്റ് കാർഡ് അക്കൗണ്ടുകളുടെ എണ്ണത്തിലുണ്ടായത് 40.7 ശതമാനം വർദ്ധനയാണ്. മുൻവർഷത്തെ സമാനപാദത്തിൽ വർദ്ധന 29.8 ശതമാനമായിരുന്നു.

ഈ അക്കൗണ്ടുകളിലെ മൊത്തം ബാലൻസ് 13 ശതമാനം വർദ്ധിച്ച് 1.09 ലക്ഷം കോടി രൂപയിലെത്തി. 4.45 കോടി സജീവ ക്രെഡിറ്ര് കാ‌ർഡുകളാണ് ഇന്ത്യയിലുള്ളത്. പുതിയ വ്യക്തിഗത വായ്‌പകളിലുണ്ടായ വർദ്ധന 133.9 ശതമാനമാണ്. പുതിയ വ്യക്തിഗത വായ്‌പക്കാരിൽ 42.6 ശതമാനവും 18നും 30നും ഇടയിൽ പ്രായമുള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്.