വൈശാലി (ബിഹാർ ): ഈ വർഷം നടക്കുന്ന ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും ജെ.ഡി.യുവും ഒരുമിച്ച് മത്സരിക്കുമെന്ന് ബി..ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ..ഇതുമായി ബന്ധപ്പെട്ട എല്ലാ കുപ്രചാരണങ്ങളും അവസാനിച്ചതായും നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും അമിത് ഷാ പറഞ്ഞു. ബിഹാറിലെ വൈശാലിയിൽ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.
പൗരത്വ നിയഭേദഗതിയെച്ചൊല്ലി ബിഹാർ എൻ.ഡി.എയിൽ പ്രശ്നങ്ങളുണ്ടെന്നും ബി.ജെ.പിയും ജെ.ഡി.യുവും വേർപിരിയുകയാണെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് അമിത് ഷായുടെ പ്രസ്താവന. ബി.ജെ.പി സഖ്യം ഭരിക്കുന്ന ബിഹാറിൽ എൻ.ആർ.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാർ പ്രഖ്യാപിച്ചിരുന്നു.