
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭീകരാക്രമണ പദ്ധതി ജമ്മു കാശ്മീർ പൊലീസ് തകർത്തു. അഞ്ചു ജെയ്ഷെ ഭീകരർ പിടിയിലായതായും ഇവരിൽ നിന്ന് വൻ ആയുധ ശേഖരം പിടികൂടിയെന്നും പൊലീസ് അറിയിച്ചു.
ഇസാസ് അഹമ്മദ് ഷെയ്ഖ്, ഉമർ ഹമീദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ്, സഹീൽ ഫാറൂഖ് ജോഗ്രി, നസ്രത്ത് അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്. ശ്രീനഗർ സ്വദേശികളാണ് ഇവരെല്ലാം. ഹസ്രത്ത്ബാൽ പ്രദേശത്ത് അടുത്തിടെ നടന്ന രണ്ട് ഗ്രനേഡ് ആക്രമണങ്ങൾക്ക് പിന്നിലും ഇവരാണെന്ന് പൊലീസ് പറഞ്ഞു.