modi-trump-

യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിനെക്കുറിച്ച് വ്യത്യസ്തമായ പുസ്തകവുമായി പുലിറ്റ്സർ പുരസ്കാര ജേതാക്കൾ. ട്രംപ് അവകാശപ്പെടുന്ന തന്റെ അപാരമായ വിജ്ഞാനത്തെപ്പറ്റി വാഷിംഗ്ടൺ പോസ്റ്റ് ജേർണലിസ്റ്റുകളും, പുലിറ്റ്സർ പുരസ്‌കാര ജേതാക്കളുമായ ഫിലിപ് റക്കർ, കരോൾ ഡി ലിയോനിങ് എന്നിവർ ചേർന്ന് എഴുതിയ 417 പുറങ്ങളുള്ള പുസ്തകമാണ് 'എ വെരി സ്റ്റേബിൾ ജീനിയസ്' ( A Very Stable Genius, written by Philip Rucker and Carol D Leonnig . 2017ൽ അധികാരത്തിലെത്തിയ ട്രംപിന്റെ സംഘർഷഭരിതമായ മൂന്നുവർഷത്തെക്കുറിച്ചാണ് പുസ്തകത്തിൽ പറയുന്നത്.

മൂന്നു വർഷങ്ങളിൽ ട്രംപിന് പറ്റിയ അബദ്ധങ്ങളാണ് പുസ്തകത്തിലെ പ്രതിപാദ്യവിഷയം. ഇന്തയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടയിൽ ട്രംപ് പറഞ്ഞ വൻ അബദ്ധത്തെക്കുറിച്ചും പുസ്തകത്തിലുണ്ട് . മറ്റുരാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെപ്പറ്റിയുള്ള ചർച്ചകൾക്കിടയിൽ ട്രംപ് " നിങ്ങൾ പറയുന്നതുകേട്ടാൽ ചൈന നിങ്ങളുടെ അതിർത്തി പങ്കിടുന്ന രാജ്യമാണെന്ന് തോന്നുമല്ലോ .." എന്ന് പറഞ്ഞത് കേട്ട് മോദിയുടെ കണ്ണ് തള്ളിയതായി പുസ്തകത്തിൽ വിശദീകരിക്കുന്നു.

ട്രംപിന്റെ ആ അബദ്ധം കേട്ട് നരേന്ദ്ര മോദിയുടെ "കണ്ണിലെ കൃഷ്ണമണി തള്ളി വെളിയിൽ വന്നു " എന്നാണ് പുസ്തകത്തിൽ പറയുന്നത്. അന്ന് മോദി ട്രംപിനെപ്പറ്റി വളരെ മോശം ധാരണയുമായിട്ടാണ് ടിക്കാഴ്ച അവസാനിപ്പിച്ച് മടങ്ങിയത്" എന്ന് നയന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.. അമേരിക്ക പോലെയുള്ള രാജ്യത്തിന്റെ രാജ്യത്തിന്റെ പ്രസിഡണ്ടിന്, ഇന്ത്യ ചൈനയുമായി അതിർത്തി, പങ്കിടുന്നുണ്ട് എന്ന കാര്യം അറിയില്ല എന്നുപറഞ്ഞാൽ ഏത് ഇന്ത്യൻ പ്രധാനമന്ത്രിയും അദ്ഭുതപ്പെടാനേ തരമുള്ളൂ എന്ന് രചയിതാക്കൾ പറയുന്നു,​

എന്നാൽ പിന്നീട് ഇവർ തമ്മലുള്ള ബന്ധം മെച്ചപ്പെട്ടതായും പുസ്തകത്തിലുണ്ട്., 2019 -ൽ നാലുതവണ കൂടിക്കാൻഴച നടത്തിയ ഇവർ 'ഹൗഡി മോഡി' എന്നൊരു പരിപാടിയിലും പങ്കെടുത്തിരുന്നു.