വീടിന് വാസ്തുനോക്കുന്നത് പോലെ ചുറ്റുമതിൽ നിർമ്മിക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്.. മതിൽ നിർമ്മിക്കുമ്പോൾ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ എത്ര സ്ഥലം ബാക്കി ഇടണം എന്ന് കണക്കുണ്ട് വാസ്തു പ്രകാരമുള്ള വീടുപണിയോളം പ്രാധാന്യം ചുറ്റുമതിൽ നിർമ്മാണത്തിലും ഏറി വരികയാണ്. വീട് മതിലുമായി യാതൊരു വിധത്തിലും സ്പർശിക്കുന്ന രീതിയിൽ ചെയ്യരുത്.. വീട് നിർമ്മിക്കുന്ന സ്ഥലം വാസ്തു മണ്ഡലം എന്നറിയപ്പെടുന്നു. അഞ്ചോ പത്തോ സെൻറ് ആയിരുന്നാലും വസ്തുവിന് ചുറ്റും മതിൽ കെട്ടിത്തിരിക്കേണ്ടത് അത്യാവശ്യമാണ്. വാസ്തുവിലുള്ള ഊർജ്ജം വീടിന് അനുകൂലമായി ലഭിക്കുന്നതിനും പുറത്തുനിന്നുള്ള നെഗറ്റീവ് ഊർജത്തെ തടയുന്നതിനും ചുറ്റുമതിൽ സഹായകമാകുന്നു. വാസ്തു പ്രകാരം വീട് പണിതാലും ചുറ്റുമതിൽ ഇല്ലെങ്കിൽ ഐശ്വര്യം നിലനിൽക്കില്ല കൂടാതെ അവിടെ വസിക്കുന്നവർക്ക് പുരോഗതിയൊന്നുമുണ്ടാവുകയുമില്ല . പണ്ടുള്ള വീടുകളിൽ ഓല കൊണ്ടും മറ്റും വേലി കെട്ടിത്തിരിച്ചിരുന്നത് ഇത് മൂലമാണ്.