kids-corner

അമ്മയും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യയൽ മീഡിയയിൽ വൈറലാകുന്നത്. തെരുവിൽ നിൽക്കുന്ന രണ്ടുപേരും തങ്ങളുടേതായ ഒരു ലോകം സൃഷ്ടിക്കുന്ന കാഴ്ചയാണിത്. തന്റെ മകനാണ് വലുതെന്ന് ഇൗ അമ്മ ഈ വീഡിയോയിലൂടെ തെളിയിക്കുന്നു. തിരക്കുള്ള തെരുവിൽ ആ അമ്മയും മകനും ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്.

Mother bowling, Child batting.
Just one word- Beautiful pic.twitter.com/Es1PVkOwZz

— Mohammad Kaif (@MohammadKaif) January 13, 2020


ബാറ്റുമായി നിൽക്കുന്ന മകന് ബോൾ എറിഞ്ഞു കൊടുക്കുകയാണ് അമ്മ. മകൻ പന്ത് ആവേശത്തോടെ അടിക്കുമ്പോൾ അമ്മ ബോൾ വീണ്ടുമെടുത്ത് മകന് എറിഞ്ഞു കൊടുക്കുന്നുണ്ട്. അതേസമയം ചുറ്റും നിരവധി പേർ നടന്നു പോകുന്നുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ ക്രിക്കറ്റ് കളിയിൽ മുഴുകിയിരിക്കുകയാണ് ഇരുവരും.76000ത്തോളം പേർ ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞു. മുൻക്രിക്കറ്റ് താരം മുഹമ്മദ് കെയ്ഫ് അടക്കമുള്ളവർ വിഡിയോ പങ്കുവച്ചിട്ടുണ്ട്.