ഹൊബാർട്ട് : കളിക്കളത്തിലേക്ക് ആവേശകരമായ തിരിച്ചുവരവ് നടത്തിയ ഇന്ത്യൻ വനിതാ ടെന്നിസ് താരം സാനിയ മിർസ ഉക്രേനിയൻ കൂട്ടാളി നാദില കിച്നെക്കോവിനൊപ്പം ഹൊബാർട്ട് ഇന്റർനാഷണൽ ടൂർണമെന്റിന്റെ വനിതാ ഡബിൾസ് സെമിയിലെത്തി. ക്വാർട്ടറിൽ വാഹിയ കിംഗ് -ക്രിസ്റ്റീന മക്ഹലെ സഖ്യത്തെ 6-2, 4-6, 10-4 നാണ് സാനിയ സഖ്യം കീഴടക്കിയത്.