asad

ന്യൂഡൽഹി: പൗരത്വനിയമത്തിനെതിരായ പ്രക്ഷോഭത്തെതുടർന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ജയിൽ മോചിതനായി..പൗരത്വ നിയമത്തിനെതിരായ പോരാട്ടം തുടരുമെന്ന് ജയിൽ മോചിതനായ ശേഷം ആസാദ് പ്രതികരിച്ചു. പ്രതിഷേധമെന്നത് ഭരണഘടനാപരമായ അവതകാശമാണെന്നും ആസാദ് പറഞ്ഞു.. പിന്തുണച്ച മാദ്ധ്യമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു..

ജയിലിന് പുറത്ത് വൻ സ്വീകരണമാണ് ആസാദിന് പ്രവർത്തകർ നൽകി.യത്. ഇന്നലെ ഡൽഹി തീസ് ഹസാരി കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിൽ മോചിതനായത്. അടുത്ത നാലാഴ്ചത്തേക്ക് ചന്ദ്രശേഖർ ആസാദ് ഡൽഹിയിൽ ഉണ്ടാകാൻ പാടില്ല എന്നത് അടക്കമുളള ഉപാധികളോടെ അഡീഷണൽ സെഷൻസ് ജഡ്ജി കാമിനി ലോയാണ് ആസാദിന് ജാമ്യം അനുവദിച്ചത്.