മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സംഘടനാചുമതലകൾ ഏറ്റെടുക്കും. മാർഗതടസങ്ങളെ അതിജീവിക്കും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
അധികാര പരിധി വർദ്ധിക്കും. ഉൗഹക്കച്ചവടത്തിൽ നേട്ടം. ഇൻഷ്വറൻസ് പരിരക്ഷ.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മേലധികാരിയുടെ ആജ്ഞകൾ സ്വീകരിക്കും. പ്രവർത്തന വിജയം. സ്നേഹബന്ധങ്ങൾ ഉണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആശയ വിനിമയങ്ങളിൽ ശ്രദ്ധ വേണം. അപേക്ഷകൾ പരിഗണിക്കപ്പെടും. അപാകതകളുണ്ടാകാതെ സൂക്ഷിക്കണം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അഭിമാനം ചോദ്യം ചെയ്യപ്പെടും. സംയുക്ത സംരംഭങ്ങളിൽ ലാഭം. പ്രലോഭനങ്ങളിൽ അകപ്പെടരുത്.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
പ്രവർത്തനത്തിൽ പുരോഗതി. കാര്യങ്ങളിൽ വ്യതിചലനം. അധികച്ചെലവ് അനുഭവപ്പെടും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
പൊതുപ്രവർത്തന വിജയം. കീർത്തി വർദ്ധിക്കും. ഉന്നത ശുപാർശയിൽ ഉയർച്ച.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പരീക്ഷയിൽ വിജയം. സ്ഥാനക്കയറ്റം ലഭിക്കും. ആചാരങ്ങൾ പാലിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മാഭിമാനം ഉണ്ടാകും. ക്ഷമയും വിനയവും വർദ്ധിക്കും. സാഹചര്യങ്ങളെ അതിജീവിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സഹനശക്തി വർദ്ധിക്കും. ചികിത്സകൾ ഫലിക്കും. വീട് വാങ്ങാൻ അവസരം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ആരോഗ്യം സംരക്ഷിക്കും. തൊഴിൽ പുരോഗതി. സത്യാവസ്ഥ ബോധിപ്പിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
തെറ്റിദ്ധാരണകൾ ഒഴിഞ്ഞുമാറും. വിതരണ സമ്പ്രദായം നവീകരിക്കും. ഉത്സാഹം ഉണ്ടാകും.