kaumudy-news-headlines

1. വയനാട് ബത്തേരിയില്‍ മീനങ്ങാടിക്ക് അടുത്ത് അച്ഛനെയും മകളയെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയ സംഭവത്തില്‍ പരാതി. അച്ഛന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറി ഇറങ്ങി തുടയെല്ലുകള്‍ തകര്‍ന്നു. ഗുരുതര പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. ബത്തരേയില്‍ നിന്ന് അന്‍പത്തി നാലിലേക്ക് വരുന്ന വഴയായിരുന്നു അപകടം.


2. ജോസഫിന്റെ മകള്‍ നീതു ഇറങ്ങുന്നതിന് മുന്നേ ബസ് എടുക്കുകയും നീതു റോഡിലേക്ക് തെറിച്ച് വീണ് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് ചോദിക്കാന്‍ ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേക്ക് പിടിച്ച് തള്ളുക ആയിരുന്നു. റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറി ഇറങ്ങി. തുടയിലെ എല്ല് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞ് പോകുകയും ചെയ്തിട്ടുണ്ട്. കല്‍പ്പറ്റ- ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്രസ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്.
3. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭയില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഇടപെടില്ല എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സിലും ഇടപെടുന്നതില്‍ കോടതിയ്ക്ക് പരിമിതി ഉണ്ട്. വൈദികന്‍ ആര് എന്നത് കോടതിയുടെ വിഷയമല്ല. മൃതദേഹത്തോട് അനാദരവ് കാട്ടരുത്. വിഷയത്തില്‍ നിര്‍ബന്ധം പിടിച്ചാല്‍ കോടതി അലക്ഷ്യ ഹര്‍ജി തള്ളും എന്നും പള്ളികളുടെ ഭരണം സംബന്ധിച്ചാണ് കോടതി വിധി എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു
4. ഇടവക പള്ളികളില്‍ മൃതദേഹം അടക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന് എതിരെ ഓര്‍ത്തഡോക്സ് സഭ ഇന്നലെ രംഗത്ത് എത്തിയിരുന്നു. ആര്‍ക്കും എവിടെയും മൃതദേഹം സംസ്‌കരിക്കാവുന്ന അവസ്ഥ ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും. ഭരിക്കുന്ന സര്‍ക്കാരുകള്‍ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിച്ചു വേണം പ്രവര്‍ത്തിക്കേണ്ടതെന്നും ഓര്‍ത്തഡോക്സ് സഭയിലെ യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറസ് പ്രതികരിച്ചിരുന്നു. ദൈവമില്ലാത്തവര്‍ ദൈവത്തെ നിര്‍വചിക്കുക ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു
5. കളിയിക്കാവിള കൊലപാതക കേസിലെ മുഖ്യപ്രതികള്‍ക്ക് എതിരെ പൊലീസ് യു.എ.പി.എ ചുമത്തിതിന് പിന്നാലെ, അന്വേഷണം കേരളത്തിലേക്ക് നീളുന്നു. അന്വേഷണത്തിന് ആയി തമിഴനാട് ക്യൂബ്രാഞ്ച് സംഘം തിരുവനന്തപുരത്ത്. പ്രതികള്‍ക്ക് കേരളത്തില്‍ നിന്ന് സഹായം ലഭിച്ചെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എത്തിച്ചേരല്‍. തലസ്ഥാനത്ത് ഉള്ള ചിലരെ കേന്ദ്രീകരിച്ച് ആണ് അന്വേഷണം. പ്രതികളുടെ ഐ.എസ് ബന്ധത്തെ പറ്റി അന്വേഷിക്കേണ്ടത് ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ്.പി ശ്രീനാഥ് പറഞ്ഞിരുന്നു. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിന് ആയി പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും തമിഴ്നാട്ടിലെ തക്കല പൊലീസ് സ്റ്റേഷനില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മുഖ്യ പ്രതികളായ അബ്ദുള്‍ ഷമീമിനേയും തൗഫീഖിനേയും മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചത്. തുടര്‍ന്ന് കോടതി പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
6. പാളയംകോട്ട ജയിലിലേക്ക് ആണ് പ്രതികളെ മാറ്റിയിരിക്കുന്നത്. തങ്ങളുടെ സംഘത്തില്‍പ്പെട്ടവരെ പൊലീസ് പിടികൂടിയതാണ് കൊലക്ക് കാരണം എന്ന് പ്രതികള്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. എസ്.എസ്.ഐയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. ബംഗളൂരുവില്‍ ആയുധക്കടത്ത് കേസില്‍ പ്രതിയായ അബ്ദുള്‍ ഷമീമിന് ഐ.എസ് ബന്ധമുള്ളതായി എഫ്.ഐ.ആറില്‍ പരാമര്‍ശം ഉണ്ടായിരുന്നു. കേസില്‍ കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്താന്‍ ആണ് സാധ്യത. മുഖ്യ പ്രതികളോടൊപ്പം ഗൂഢാലോചനയില്‍ പങ്കെടുത്തവരുടെ അറസ്റ്റാണ് രേഖപ്പെടുത്തുക.
7. കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ ലക്ഷ്യമിട്ട് ആസൂത്രിത ലൗ ജിഹാദ് നടക്കുന്നുണ്ട് എന്ന സിനഡ് സര്‍ക്കുലറിന് എതിരെ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രം ആയ സത്യദീപം. എറണാകുളം അതിരൂപത വൈദിക സമിതി മുന്‍ സെക്രട്ടറി ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്റേത് ആണ് ലേഖനം. ലവ് ജിഹാദിന് തെളിവില്ലെന്ന് സര്‍ക്കാരും ഹൈക്കോടതിയും വ്യക്തമാക്കിയത് ആണെന്നും മത രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം നിന്നു കത്തുമ്പോള്‍ ഒരു മതത്തെ ചെറുതാക്കുന്ന നിലപാട് എടുക്കരുത് ആയിരുന്നു എന്നും ലേഖനം വ്യക്തമാക്കുന്നു
8. അതിനിടെ, കേരളത്തില്‍ ലവ് ജിഹാദെന്ന സിറോ മലബാര്‍ സഭയുടെ ആരോപണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം തേടി. സിറോ മലബാര്‍ സഭാ സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. 21 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം എന്നാണ് ആവശ്യം. ഇല്ലെങ്കില്‍ കമ്മിഷന്‍ നിയമവഴിയേ മുന്നോട്ടു പോകും. തീവ്രവാദ സംഘടനകള്‍ നടത്തുന്ന ലൗ ജിഹാദില്‍ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടെന്നും ഇക്കാര്യം സിനഡ് തന്നെ പ്രമേയത്തിലൂടെ അറിയിച്ചിട്ടുണ്ടെന്നും കമ്മിഷന്‍ വിലയിരുത്തി. ക്രിസ്ത്യന്‍ മത വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിന് പുറത്തെത്തിച്ച് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നു എന്നായിരുന്നു പ്രമേയം
9 ഇന്ത്യയുടെ അത്യാധുനിക ആശയ വിനിമയ ഉപഗ്രഹം ജിസാറ്റ്-30 വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 2.35ന് ഫ്രഞ്ച് ഗയാനയില്‍ നിന്നായിരുന്നു വിക്ഷേപണം. പുതുവര്‍ഷത്തില്‍ ഐ.എസ.്ആര്‍.ഒയുടെ ആദ്യ ദൗത്യമാണിത്. 2005 ഡിസംബറില്‍ വിക്ഷേപിച്ച വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഇന്‍സാറ്റ-്4 എയ്ക്ക് പകരമായാണ് ജിസാറ്റ-്30 വിക്ഷേപിച്ചത്. 38 മിനിട്ട് കൊണ്ട് വിക്ഷേപണം പൂര്‍ത്തിയായി.