തിരുവന്തപുരം ശ്രീകാര്യത്ത് ചെക്കാല മുക്കിനടുത്ത് ശാന്തി നഗറില്‍ നിന്നാണ് വാവ സുരേഷിന് ഇത്തവണ വിളിവന്നത്. രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍ കടി കൂടുന്നു എന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്. അപ്പോള്‍ തന്നെ വാവയ്ക്ക് മനസ്സിലായി മൂര്‍ഖന്‍ പാമ്പുകൾ ഇണ ചേരുകയാണെന്ന്. എന്തായാലും ഉടന്‍ വാവ സ്ഥത്ത് എത്തി. മൂ‌ർഖനെ കണ്ടതിന്റെ അടുത്തായി നിരവധി വീടുകളുണ്ട്‍. ആളുകള്‍ നടന്ന് പോകുന്ന വഴിയയായതിനാൽ എല്ലാവർക്കും ഭയമായി.


വലിയ കരിങ്കല്‍ മതിലിന് താഴെ മാളം, മാളത്തിന് വെളിയിലാണ് മൂര്‍ഖന്‍ ഇണചേരുന്നത്. ഇണചേരല്‍ ആയതിനാല്‍ പാമ്പിനെ ശല്യപെടുത്തിയില്ല. അതിന് ശേഷം പിടി കൂടാന്‍ വാവ തീരുമാനിച്ചു. ഒരു മൂര്‍ഖന്‍ ആദ്യം മാളത്തിനകത്ത് കയറി, തൊട്ടു പുറകേ അടുത്ത പാമ്പും. പാമ്പുകള്‍ പുറത്തിറങ്ങും എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് വാവ ഒരു മണിക്കൂര്‍ കാത്തിരുന്നു. ആ സമയം ഒരു പാമ്പ് മാളത്തില്‍ നിന്ന് തല പുറത്തേക്ക് ഇട്ടു. കുറച്ച് നേരം അവിടെ നിരീക്ഷിച്ച ശേഷം വീണ്ടും മൂര്‍ഖന്‍ മാളത്തി കയറി. നാട്ടുകാര്‍ക്കെല്ലാം ആകാക്ഷയും ഭയവും. എന്തായാലും പാമ്പുകളെ പിടികൂടണം എന്ന് എല്ലാവര്‍ക്കും നിര്‍ബന്ധം.

വാവ സ്ഥലത്ത് എത്തിയിട്ട് മൂന്ന് മണിക്കൂറുകള്‍ കഴിഞ്ഞു. നേരം സന്ധ്യയോട് അടുത്തു. പാമ്പുകളുടെ ഇണ ചേരല്‍ കൂടുതല്‍ നടക്കുന്ന സമയമാണിത്. പെട്ടന്ന് ഒരു പാമ്പ് മാളത്തില്‍ നിന്ന് വെളിയിലേക്ക് വന്നു. പിന്നാലെ അടുത്ത പാമ്പും.പക്ഷേ പെട്ടന്ന് ഒരു മൂര്‍ഖന്‍ നേരെ മാളത്തനകത്ത് കയറി. ഇന്ന് പിടി കൂടാനായില്ലെങ്കിൽ നാളെയെ പാമ്പുകള്‍ മാളത്തിന് പുറത്ത് വരു. എന്നാൽ വാവ അതിവിദഗ്ദമായി പാമ്പുകളെ പിടികൂടി. കാണുക സ്‌നേക്ക് മാസ്ററിന്റെ ഈ എപ്പിസോഡ്‌

vava