rachiyamma-parvathi

പാർവതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം 'രാച്ചിയമ്മ'യ്‌ക്കെതിരെ വിർമശനവുമായി അഡ്വ. കുക്കു ദേവകി രംഗത്ത്. കരിങ്കൽ പ്രതിമ കണക്ക് ഇരിക്കുന്ന രാച്ചിയമ്മ ഇതുപോലെ ആയത് ഏത് ചിന്തയുടെ അടിസ്ഥാനത്തിലാണെന്ന് അഡ്വ. കുക്കു ദേവകി ചോദിക്കുന്നു. പാർവതിയുടെ തെറ്റായ കാസ്‌റ്റിംഗ് ആണെന്നും കുക്കു ദേവകി ഫേസ്ബുക്ക് കുറിപ്പിൽ വിമർശിച്ചു.

കഴിഞ്ഞ ദിവസം ദീപാ നിശാന്തും പാർവതിയുടെ കാസ്‌റ്റിംഗിനെതിരെ രംഗത്തെത്തിയിരുന്നു. നോവലിൽ വായിച്ച രാച്ചിയമ്മയുടേതല്ല പാർവതിയുടെ ലുക്കെന്നും കറുത്തമ്മയെ വെളുത്തമ്മയാക്കുകയാണ് മലയാള സിനിമയെന്നും ദീപ നിഷാന്ത്‌ കുറിച്ചു.

പാർവ്വതിയും ആസിഫ് അലിയും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമായ രാച്ചിയമ്മ ഒരുക്കുന്നത് സംവിധായകനും ഛായാഗ്രാഹകനുമായ വേണുവാണ്. കാർബണിന് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണ് രാച്ചിയമ്മ.