ആറര കിലോമീറ്റർ നീളത്തിലൊരു ചോക്ക്ലേറ്റ് കേക്ക്. കേൾക്കുമ്പോൾ അത്ഭുതമായി തോന്നുന്നുണ്ടോ. എങ്കിലിത അത്തരമൊരു ഭീമൻ കേക്ക് നിർമ്മിച്ചിരിക്കുകയാണ് ബേക്കേഴ്സ് അസോസിയേഷൻ. ത‌ൃശൂരിൽ 'ഹാപ്പിഡെയ്സ്' വ്യാപാരോൽസവത്തിന്റെ ഭാഗമായി ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ടാണ് ആറര കിലോ മീറ്റർ നീളത്തിൽ കേക്ക് നിർമ്മിച്ചത്. കേക്കുണ്ടാക്കുന്നത് കാ​ണാ​നെ​ത്തി​യ​വ​ർ​ക്കെ​ല്ലാം കേ​ക്ക്​ സൗ​ജ​ന്യ​മാ​യി സംഘാടകർ വി​ത​ര​ണം ചെ​യ്തു.

60 ലക്ഷം രൂപ മുടക്കിയാണ് 20 ടണ്ണിലേറെ തൂക്കമുണ്ടായിരുന്നു ചോക്ലേറ്റ് കേക്കിന്. റോ​ഡി​ല്‍ ഏ​ഴു വരിയായി 2700 മേ​ശ​ക​ൾ നിരത്തിയിട്ട് അതിനു മുകളിലാണ് കേക്ക് നിർമ്മിച്ചത്. രാമനിലയം റോഡിനെ ചുറ്റിയായിരുന്നു കേക്ക് നിർമ്മാണം. 1000 ഷെഫുമാർ ഒരു മണിക്കൂർ കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. പ്ലാ​സ്​​റ്റി​ക്, തെ​ര്‍മോ​കോ​ള്‍ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​തെ​യാ​യി​രു​ന്നു കേക്ക് നി​ർ​മാ​ണം. നിലവിൽ ചൈനയിൽ നിർമ്മിച്ച 3.2 കിലോമീറ്റർ കേക്കിനാണ് ലോക റെക്കോർഡ്.

cake-3