തിരുവനന്തപുരം: ലയൺസ് ക്ലബ് ഇന്റർനാഷണലിൽ നിന്നും പാരിതോഷികമായി ലഭിച്ച തുക നിർധനരായ വ്യക്തിക്കൾക്ക് വീട് വയ്ക്കാൻ മെന്ന് വാവ സുരേഷ്. മികച്ച പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്കുള്ള ലയൺസ് ക്ലബ് എക്സലൻസ് അവാർഡാണ് വാവ സുരേഷിന് ലഭിച്ചത്. ഉപലോകായുക്ത ജസ്റ്റിസ് കെ ബഷീറാണ് അവാർഡ് സമ്മാനിച്ചത്.


ഇതിനുമുൻപും പൊതുജന സേവനത്തിനിടെ ലഭിച്ചിട്ടുള്ള തുകയുപയോഗിച്ച് നിരവധിപ്പേരെ വാവ സഹായിച്ചിട്ടുണ്ട്. പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടികളെ വിവാഹാവിശ്യങ്ങൾക്കും,​ നിർധനർക്ക് വീടുവച്ച് നൽകാനുമൊക്കെയായി ഇതുവരെ മൂന്ന് കോടി 32 ലക്ഷം രൂപ വാവ സുരേഷ് ചിലവാക്കിയിട്ടുണ്ട്.

vava-suresh-award