തിരുവനന്തപുരം: സംഘടനാ നേതാക്കൾക്കെതിരെയുള്ള അന്യായ അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ പ്രവർത്തകർ സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡയറക്ടറേറ്റിൽ പ്രതിഷേധ പ്രകടനവും ഉപരോധവും നടത്തി. ജോയിന്റ് കൗൺസിൽ നേതാവ് പി. ജയകൃഷ്ണനെ സസ്‌പെൻഡ് ചെയ്യുകയും മറ്റു ചിലരെ സ്ഥലം മാറ്റുകയും ചെയ്‌ത നടപടി പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ കെ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എസ്. സന്തോഷ് കുമാർ, ജില്ലാ സെക്രട്ടറിമാരായ വി.കെ. മധു, പി. ശ്രീകുമാർ സംസ്ഥാന ട്രഷറർ സന്തോഷ് പുലിപ്പാറ, സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ തുടങ്ങിയവർ നേതൃത്വം നൽകി.