ss

തിരുവനന്തപുരം : പൗരത്വനിയമത്തിനെതിരെ എസ്.എഫ്.ഐ പേരൂർക്കട ഏരിയ കമ്മിറ്റി വിദ്യാർത്ഥി പ്രതിരോധം സംഘടിപ്പിച്ചു. സെക്രട്ടറി റിയാസ് വഹാബ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. റിയാസ്, ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്, ജില്ലാ കമ്മിറ്റി അംഗം രാഹുൽ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി എസ്.എസ്. അരവിന്ദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ആരോമൽ നന്ദിയും പറഞ്ഞു. പൗരത്വ ഭേദഗതി ക്കെതിരെ യുള്ള ചിത്രപ്രദർശനവും പ്രതീകാത്മക ഒപ്പു മരവും സംഘടിപ്പിച്ചു.