തിരുവനന്തപുരം: ഫ്രണ്ട്സ് ഒഫ് എത്യോപ്യ ഇൻ ട്രിവാൻഡ്രത്തിന്റെയും ശ്രീ സത്യസായി ആർട്സ് ആൻഡ് സയൻസ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ രണ്ടാമത് ഗാഷെ ഗിർമ അനുസ്മരണ സമ്മേളനം സായിഗ്രാമത്തിലെ കോളേജ് ആഡിറ്റോറിയത്തിൽ 21ന് രാവിലെ 11ന് നടക്കും. ടി.പി.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്യും. സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. ഗാഷെ ഗിർമയുടെ ശിഷ്യരിൽ പ്രമുഖനും എത്യോപ്യയിലെ മൈക്രോ ബിസിനസ് കോളേജ് സ്ഥാപക മേധാവിയുമായ അബെറ തിലാഹുൻ അനുസ്മരണ പ്രഭാഷണം നടത്തും. ഐ.സി.സി.ആർ. റീജിയണൽ ഓഫീസർ സി. കാർത്തികേശൻ പ്രത്യേക സന്ദേശം നൽകും. ഫ്രണ്ട്സ് ഒഫ് എത്യോപ്യ ചീഫ് കോ ഓർഡിനേറ്ററും ഗാഷെ ഗിർമയുടെ ജീവചരിത്ര രചയിതാവുമായ ശിവകുമാർ .കെ.പി, കൺവീനർ ഡോ. സിദ്ധാർത്ഥ് ബാനർജി, കേരള സർവകലാശാല വിദ്യാർത്ഥിയും എത്യോപ്യൻ സ്വദേശിയുമായ അബി തെസ്ഫായെ, സത്യസായി കോളേജ് വിദ്യാർത്ഥി പ്രതിനിധി അരവിന്ദ്.എൽ എന്നിവർ സംസാരിക്കും.