ss

തിരുവനന്തപുരം: വ്യാപാരി വ്യവസായി സമിതി പത്താം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിൽ വിളംബരജാഥ നടത്തി. പേരൂർക്കട ജംഗ്ഷനിൽ നടന്ന ചടങ്ങിൽ മേയർ കെ. ശ്രീകുമാർ ജാഥ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ വി. പാപ്പച്ചൻ, ക്യാപ്ടന്മാരായ ജെ. കുമാരദാസ്, എ. ശശികുമാർ, ജാഥാ അംഗങ്ങളായ പാച്ചന്നൂർ വിജയൻ, എസ്.കെ. സുരേഷ് ചന്ദ്രൻ, ജില്ലാ ട്രഷറർ പി.എൻ. മധു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. ബാബുജാൻ സ്വാഗതം പറഞ്ഞു.