sureel

വാഷിംഗ്ടൺ: കഴിഞ്ഞ മാസം അമേരിക്കയിൽ കാണാതായ ഇന്ത്യൻ യുവതിയുടെ മൃതദേഹം സ്വന്തം കാറിൽ നിന്നും കണ്ടെത്തി. ചിക്കാഗോ ലയോള സർവകലാശാലയിൽ എം.ബി.എ വിദ്യാർത്ഥിയായ സുരീൽ ദാബാവാലയുടെ (34) മൃതദേഹമാണ് കാറിന്റെ ഡിക്കിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.

ഡിസംബർ 30 മുതൽ യുവതിയെ കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച ചിക്കാഗോയിലെ വെസ്റ്റ് ഗാർഫീൽഡ് പാർക്കിന് സമീപം കാ‍ർ കണ്ടെത്തിയത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ, മരണ കാരണം വ്യക്തമാകൂ.

ഗുജറാത്തിൽ നിന്നും അമേരിക്കയിലെ ഷൗൺബർഗിലലേക്ക് കുടിയേറിയ ഡോക്ടർ അഷറഫ് ദാബാവാലയുടെ മകളാണ് സുരീൽ. കാണാതായ മകളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10000 ഡോളർ പാരിതോഷികം കുടുംബം പ്രഖ്യാപിച്ചിരുന്നു.