kaliyikkavila-

ബെംഗളുരു: കളിയിക്കാവിളയിൽ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ ബെംഗളുരുവിൽ പിടിയിലായി. അൽ ഉമ്മ തലവൻ മെഹബൂബ് പാഷയാണ് പിടിയിലായത്. ഇയാളോടൊപ്പം കൂട്ടാളികളായ ജബിബുള്ളയും മൻസൂറും അജ്മത്തുള്ളയും പിടിയിലായിട്ടുണ്ട്. കൊലപാതകം നടത്തിയ പതിനേഴംഗ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ബെംഗളുരു പൊലീസാണ് ഇവരെ പിടികൂടിയത്.

കേസിൽ നേരത്തെ ഉഡുപ്പിയിൽ നിന്ന് ഷമീം,​ തൗഫീക്ക് എന്നിവർ പിടിയിലായിരുന്നു,​