ലിൻകോൺ: ന്യൂസിലൻഡ് ഇലവനെതിരായ ഏകദിന മത്സരത്തിൽ ഇന്ത്യ എയ്ക്ക് 92 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്ര് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 279 റൺസ് നേടി. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് ഇലവൻ 41.1 ഓവറിൽ 187 റൺസിന് ആൾഔട്ടിയി. 4 വിക്കറ്റുമായി കളം നിറഞ്ഞ ഖലീൽ അഹമ്മദാണ് കിവികളെ കുറഞ്ഞ സ്കോറിൽ ഒതുക്കാൻ നിർണായക പങ്കുവഹിച്ചത്. മുഹമ്മദ് സിറാജ്, ക്രുനാൽ പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓപ്പണർമാരായ ജേക്കബ് ഭുല (50), ജാക്ക് ബോയൽ (42) എന്നിവർക്കും വിക്കറ്റ് കീപ്പർ ഡേൻ ക്ലവറിനും (33) മാത്രമാണ് കിവിനിരയിൽ പിടിച്ചു നിൽക്കാനായത്.
നേരത്തേ റുതുരാജ് ഗെയ്‌ക്‌വാദ് (93),ശുഭ്മാൻ ഗിൽ (50), സൂര്യകുമാർ യാദവ് (50), ക്രുനാൽ പാണ്ഡ്യ (41) എന്നിവരുടെ ബാറ്രിംഗാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. മലയാളിതാരം സഞ്ജു സാംസൺ 4 റൺസെടുത്ത് നിൽക്കെ റണ്ണൗട്ടായി. അതേ സമയം ന്യൂസിലൻഡ്, ഇന്നിംഗ്സിൽ ഇന്ത്യൻ വിക്കറ്റ് കീപ്പറായിറങ്ങി രണ്ട് ക്യാച്ചെടുക്കാൻ സഞ്ജുവിനായി.