rss

മൊറാദാബാദ് (യു.പി): ഇന്ത്യ വികസിച്ച് കൊണ്ടിരിക്കുന്ന രാജ്യമാണെന്നും രാജ്യത്ത് വികസനം സാദ്ധ്യമാകണമെങ്കിൽ രണ്ട് കുട്ടികൾ മതി എന്ന വ്യവസ്ഥ വേണമെന്ന് ആർ.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത്. ഇതിന് വേണ്ടി രാജ്യത്ത് നിയമനിർമ്മാണം വേണമെന്നും മോഹൻ ഭഗവത് ആവശ്യപ്പെട്ടു. മൊറാദാബാദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിൽ നടന്ന യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇന്ത്യ വളർന്നു കൊണ്ടിരിക്കുന്ന രാജ്യമാണ്. എന്നാൽ അനിയന്ത്രിതമായ ജനസംഖ്യ വികസനത്തിന് ഗുണകരമാകുന്നില്ല. ജനസംഖ്യാ നിയന്ത്രണം എത്രയും വേഗം തീരുമാനം എടുക്കേണ്ട വിഷയമാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. ഈ നിർദ്ദേശത്തിന് ഏതെങ്കിലും ഒരു മത വിഭാഗവുമായി ബന്ധമില്ലെന്നും ഭഗവത് പറഞ്ഞു. ഇത് എല്ലാവർക്കും ബാധകമായിരിക്കുന്ന നിയമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാമക്ഷേത്ര നിർമാണം സംബന്ധിച്ച നിലപാടും മോഹൻ ഭഗവത് വ്യക്തമാക്കി. ക്ഷേത്ര നിര്‍മാണത്തിനായി ട്രസ്റ്റ് രൂപവത്കരിച്ച് കഴിഞ്ഞാല്‍ ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുമെന്നും മോഹന്‍ ഭഗത് പറഞ്ഞു. മഥുരയും കാശിയും ആർ.എസ്എസിന്റെ അജണ്ടയില്ല. ദേശീയ പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ജനങ്ങള്‍ക്കിടിയില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. 40 പേരോളം വരുന്ന മുതിർന്ന സംഘ നേതാക്കളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.