സത്യം സിനിമാസിന്റെ ബാനറിൽ സിജു വിൽസൺ, ലിയോണ ലിഷോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വരയൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ ഒഫീഷ്യൽ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്‌തു. സിജോ വിൽസന്റെ വ്യത്യസ്‌തമായ ലൂക്കിലുള്ള പോസ്റ്റർ ആണ് പുറത്തു വിട്ടിരിക്കുന്നത്. "'ടെറർ ബിഹൈന്റ് ദ സ്‌മൈൽ"എന്ന ടൈറ്റിലോടെയാണ് പോസ്റ്റർ ഇറങ്ങിയിരിക്കുന്നത്. ഒട്ടേറെ ദുരൂഹതകൾ ഉണ്ടെന്ന് വിളിച്ചു പറയുന്നുണ്ട് വരയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.
തിന്മയ്ക്ക് എതിരെ നിശ്ശബ്ദനാകാത്ത, പ്രതികരിക്കുന്ന ഒരച്ഛനായാണ് സിജു വിൽസൺ വരയനിൽ എത്തുന്നത്... സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഡാനി കപ്പുച്ചിൻ ആണ്. രജീഷ് രാമൻ ക്യാമറയും ജോൺകുട്ടി ചിത്രത്തിന്റെ എഡിറ്റിംങ്ങും കൈകാര്യം ചെയ്യുന്നു. ഹരിനാരായണന്റെ വരികൾക്ക് പ്രകാശ് അലക്സ് ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അണിയറയിൽ പുരോഗമിക്കുകയാണ്.