mumbai-blast-case-

ലക്‌നൗ: പരോളിലിറങ്ങി മുങ്ങിയ 1993ലെ മുംബയ് സ്‌ഫോടന കേസിലെ പ്രതി ഡോക്ടർ ബോംബ് എന്ന ജലീസ് അൻസാരി പിടിയിലായി. കാൺപുരിൽ വച്ചാണ് ഇയാളെ. ഉത്തർപ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്.

നഗരത്തിലെ ഒരു പള്ളിയിൽനിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുന്ന വഴിയിലാണ് പിടിയിലായത്. ഇയാൾ ലക്‌നൗവിലേയ്ക്ക് പോകാനുള്ള ശ്രമത്തിലായിരുന്നെന്നും യു.പി പൊലീസ് മേധാവി ഒ.പി.സിംഗ് പറഞ്ഞു. രാജസ്ഥാനിലെ അജ്മീർ സെൻട്രൽ ജയിലിൽ തടവിലായിരുന്ന ഇയാൾ മൂന്നാഴ്ചയായി പരോളിലായിരുന്നു. ഇതിനിടെ ഇയാൾ നേപ്പാൾ വഴി രാജ്യം വിടാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. പോലീസിന് ലഭിച്ച ഒരു അജ്ഞാത ഫോൺകോളാണ് ഇയാളെ കുടുക്കിയത്.