caa-

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിനിയമത്തെ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സർക്കാരും തമ്മിൽ അസാധാരണ സാഹചര്യം നിലനിൽക്കെ നിലപാട് വിശദീകരിച്ച് റിപ്പോർട്ട് നൽകുമെന്ന് സർക്കാർ. പൗരത്വ നിലപാടും നടപടികളും വിശദീകരിച്ച് ഗവർണർക്ക് റിപ്പോർട്ട് നൽകാനാണ് സർക്കാർ തയ്യാറെടുക്കുന്നത്. . ഭരണഘടനാ തത്വങ്ങളോ രാജ്ഭവനിലെ റൂൾസ് ഒഫ് ബിസിനസോ മറികടക്കുന്ന ഒരുനടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കും.

രാജ്ഭവനിൽ നിന്ന് അറിയിപ്പ് കിട്ടിയാലുടൻ മറുപടി നൽകാൻ തയ്യാറാണെന്നാമ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. പൗരത്വനിയമഭേദഗതിയെ എന്തുകൊണ്ട് സംസ്ഥാനം എതിർക്കുന്നു. ഔദ്യോഗികമായി എന്ത് നടപടികളാണ് ഇത് വരെ കൈക്കൊണ്ടത് എന്ന് കാര്യകാരണ സഹിതം മറുപടി നല്‍കാനൊരുങ്ങുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. നിയമ വകുപ്പിന്റെയും നിയമസഭയുടെയും അഭിപ്രായവും കൂടി ഇതിലുള്‍പ്പെടുത്തും. റൂൾസ് ഒഫ് ബിസിനസ് ലംഘിക്കുകയോ ഗവർണറെ നിസാരവത്കരിക്കുകയോ ചെയ്തിട്ടില്ല.

ഭരണഘടനാ തത്വങ്ങളോ കേന്ദ്രസർക്കാരുമായി പുലർത്തേണ്ട പെരുമാറ്റചട്ടമോ തെറ്റിച്ചിട്ടില്ല. ഗവർണറെ കൂടുതൽ പ്രകോപിപ്പിക്കാതെയും എന്നാൽ സർക്കാരിന്റെ നിലപാടിൽ ഉറച്ചുനിന്നും കൊണ്ടുള്ള പ്രശ്ന പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്.