india

രാജ്‌കോട്ട്: ആസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 36 റൺസിന് ജയം. 341 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ 49.1 ഓവറിൽ 304 റൺസിന് പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യ പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി. സ്കോർ ഇന്ത്യ 50 ഓവറിൽ 340/7, ആസ്ട്രേലിയ 49.1 ഓവറിൽ 304ന് ഓൾഔട്ട്.

വിജയലക്ഷ്യം തേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് പടയ്ക്ക് തുടക്കം തന്നെ അടിതെറ്റി. 20 റൺസെടുക്കുന്നതിനിടയിൽ ഓപ്പണർ ഡേവിഡ് വാര്‍ണര്‍ (15) പുറത്തായി. മുഹമ്മദ് ഷമിയുടെ പന്തില്‍ മനീഷ് പാണ്ഡെയുടെ ക്യാച്ചിലാണ് പുറത്തായത്. പിന്നീട് ആരോണ്‍ ഫിഞ്ചും സ്റ്റീവ് സ്മിത്തും റൺസ് ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. സെഞ്ചുറിക്ക് രണ്ട് റൺസ് അരിക്കെ സ്മിത്ത് പുറത്തായി 102 പന്തിൽ 98 റൺസാണ് സ്മിത്ത് നേടിയത്.