പ്രഭാതഭക്ഷണമായി എന്തെങ്കിലും കഴിച്ചതുകൊണ്ട് കാര്യമില്ല. സമീകൃത പ്രഭാതഭക്ഷണം രോഗപ്രതിരോധത്തിനും ഉന്മേഷത്തിനും ആരോഗ്യത്തിനും അനിവാര്യമാണ്. നട്സ്, ഫ്രൂട്ട്സ്, ചണവിത്ത്, പാൽ, മത്തൻ അരി എന്നിവ ഉൾപ്പെട്ട സ്മൂത്തികൾ, മാംസവും മുട്ടയും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുന്ന സാലഡുകൾ എന്നിവ മികച്ചതാണ്. നമുക്ക് പരിചിതമായ ചില മാതൃകാ പ്രഭാതഭക്ഷണങ്ങൾ ഇവയാണ് :
ഇഡലി - കടലക്കറി - പഴം
ഇഡലി - സാമ്പാർ - പഴം
ദോശ - കടലക്കറി - പഴം
ഏത്തയ്ക്ക പുഴുങ്ങിയത് - മുട്ട - പാൽ
പുട്ട് - പയർ - ഏത്തപ്പഴം
ഇടിയപ്പം - ഗ്രീൻപീസ് - മുട്ട പുഴുങ്ങിയത്
അപ്പം - വെജിറ്റബിൾ സ്റ്റൂ - മുട്ട പുഴുങ്ങിയത്
അപ്പം- മുട്ടക്കറി - പഴം
വെജിറ്റബിൾ ഉപ്പുമാവ് - പഴം - മുട്ട പുഴുങ്ങിയത്