മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
തെറ്റിദ്ധാരണകൾ മാറും. ജീവിതശൈലി നവീകരിക്കും. ഉത്സാഹം വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സാമ്പത്തിക വരുമാനമുണ്ടാകും. സ്ഥാനമാനങ്ങൾ ലഭിക്കും. പുതിയ ആശയങ്ങൾ ഉണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ശമ്പള വർദ്ധനവുണ്ടാകും. ആനുകൂല്യങ്ങൾ ലഭിക്കും. വിദഗ്ദ്ധ നിർദ്ദേശം സ്വീകരിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അനിഷ്ടാവസ്ഥകൾ പരിഹരിക്കും. തൊഴിൽപരമായി ഉയർച്ച. പ്രത്യേക ഇൗശ്വരപ്രാർത്ഥനകൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അഭയം പ്രാപിച്ചുവരുന്നവർക്ക് ആശ്രയം. കീഴ്ജീവനക്കാരെ നിയന്ത്രിക്കും. ആർഭാടങ്ങൾക്ക് ഒഴിവാക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
സമ്മാനപദ്ധതികളിൽ വിജയിക്കും. സാധു കുട്ടികൾക്കു സഹായം നൽകും. അനാവശ്യമായ ആധി ഒഴിവാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
വിട്ടുവീഴ്ചാമനോഭവം. ബന്ധങ്ങൾ പുനസ്ഥാപിക്കും. സ്വസ്ഥതയും സമാധാനവും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
തൊഴിൽ പുരോഗതി. സമ്പൽസമൃദ്ധിയുണ്ടാകും. വിവേചനബുദ്ധി ഉപയോഗിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പൊതുജന ആവശ്യം പരിഗണിക്കും.പുതിയ ആശയങ്ങൾ നടപ്പാക്കും. മത്സരങ്ങളിൽ വിജയിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
സാഹചര്യങ്ങളെ അതിജീവിക്കും. അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. പങ്കാളിയുടെ ആശയങ്ങൾ ഗുണം ചെയ്യും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചുമതലകൾ അന്യരെ ഏൽപ്പിക്കരുത്. ഒൗചിത്യമുള്ള സമീപനശൈലി. അംഗീകാരം ലഭിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ജീവിത നിലവാരം മെച്ചപ്പെടും. പ്രതീക്ഷിച്ചതിലുപരി ഉയർച്ച. ജീവകാരുണ്യ പ്രവർത്തനങ്ങൾ.