snakemaster

തിരുവനന്തപുരം: ഇത്തവണത്തെ വാവയുടെ അതിഥികൾ രണ്ട് പാമ്പ് സുഹൃത്തുക്കളാണ്. ഒരാളുടെ പേര് 'ട്രിങ്കറ്റ് സ്നേക്ക്' എന്നാണെങ്കിൽ മറ്റൊരാൾ നല്ല ഉഗ്രനൊരു മൂർഖനാണ്‌. ആദ്യത്തെ സുഹൃത്തിനെ കാണാനായി ഉറപ്പില്ലാത്ത എപ്പോൾ വേണമെങ്കിൽ തകർന്നു വീഴാവുന്ന ഒരു കിണറ്റിലേക്കാണ് അതിസാഹസികമായി വാവയ്ക്ക് ഇറങ്ങേണ്ടി വന്നത്. ഒടുക്കം കടിച്ചാലും അധികം ഉപദ്രവമൊന്നും ചെയ്യാത്ത 'ട്രിങ്കറ്റ് സ്നേക്കി'നെ അനായാസമായി കുപ്പിയിലാക്കികൊണ്ടാണ് വാവ തന്റെ ദൗത്യം പൂർത്തിയാക്കിയത്. കൊല്ലം കൊട്ടാരക്കരയിൽ വച്ചായിരുന്നു വാവയുടെ ഈ ദൗത്യമെങ്കിൽ അടുത്തത് തിരുവനന്തപുരം, പൂജപ്പുരയിൽ വച്ചായിരുന്നു. അതാണെങ്കിലോ ഒരു തവളയെ അപ്പാടെ വിഴുങ്ങിയ ഉഗ്രനൊരു മൂർഖൻ പാമ്പിനെ പിടികൂടുക എന്നതായിരുന്നു.