malik

നടൻ ഫഹദ് ഫാസിലിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമായ മാലിക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താര രാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. ഇരുവരുടേയും ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് മാലിക്. നരച്ച മുടിയിഴകളും കുഴിഞ്ഞ കണ്ണുകളുമായുള്ള ഫഹദിന്റെ മേക്ക് ഓവര്‍ ലുക്കാണ് പോസ്റ്ററില്‍ ഉള്ളത്. ചിത്രത്തില്‍ നിമിഷ സജയന്‍ ആണ് നായിക.

ഫഹദിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള സിനിമ കൂടിയാണ് മാലിക്. 27 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. മാലിക്കിന് വേണ്ടി ഫഹദ് ഫാസില്‍ ശരീരഭാരം കുറച്ചിരുന്നു. ഫഹദ് 15 കിലോ കുറച്ചുവെന്നാണ് അറിയുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായിട്ടാണ് മാലിക്ക് അണിയറയില്‍ ഒരുങ്ങുന്നത്. ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് അഭിനയിക്കുന്നത്.