-kerala-police

നിയമം എല്ലാവർക്കും ഒരുപോലെയാണ്. അതിൽ ഉദ്യാഗസ്ഥനെന്നോ സാധാരണക്കാരനെന്നോ ഇല്ല. ഇത്തരത്തിൽ റോഡ് നിയമം ലംഘിച്ച പൊതുപ്രവർത്തകന് പൊലീസു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഹെൽമെറ്റ് വയ്ക്കാതെ വണ്ടിയോടിച്ച പൊതുപ്രവർത്തകനെ തടഞ്ഞു നിറുത്തി ഫെെൻ അടപ്പിച്ചാണ് പൊലീസ് വിട്ടത്. ഹെല്‍മെറ്റ് ധരിക്കാത്തതിന് പൊലീസിനോട് തട്ടിക്കയറിയ ശാസ്താംകോട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാറിനാണ് നടുറോഡില്‍ വച്ച് പൊലീസ് തക്ക മറുപടികൊടുത്തത്. എസ്.ഐ ഷുക്കൂറാണ് പ്രതികരിച്ചത്. ഹെല്‍മറ്റില്ലാത്തതിനാല്‍ കൈകാണിച്ച പൊലീസുകാരനോട് താന്‍ ജനപ്രതിനിധിയാണെന്ന് നിങ്ങള്‍ എസ്.ഐയോട് പറഞ്ഞാൽമതിയെന്നായിരുന്നു മറുപടി. തുടർന്ന് പൊതുപ്രവർത്തകൻ പൊലീസിനോട് കയർക്കുന്നതും വീഡിയോയിൽ കാണാം.

ഫൈൻ അടച്ചിട്ടു പോയാമതിയെന്നു ഇൻസ്പെക്ടറും അടയ്ക്കാൻ ക്യാഷ് ഇല്ലന്ന് പറഞ്ഞപ്പോൾ,​ എന്നാൽ വണ്ടി സൈഡിൽ ഒതുക്കി വയ്ക്കും. ഇല്ലെങ്കിൽ ലൈസൻസ് തന്നിട്ട് പൊയ്ക്കോ എന്ന് പൊലീസ് പറഞ്ഞു. അവസാനം കേസ് രജിസ്റ്റർ ചെയ്ത് സ്റ്റേഷനിൽ വച്ച് ഫൈൻ അടച്ചോളാം എന്ന നിബന്ധനയിൽ പൊതുപ്രവർത്തകനെ വിട്ടയക്കുകയായിരുന്നു.

പൊലീസിന്റെ വാക്കുകളിങ്ങനെ

"പൊതുപ്രവർത്തകൻ പൊലീസിനെ ആക്ഷേപിക്കുന്ന രീതിയിൽ പെരുമാറരുത്. ബാക്കിയുള്ള പാവപ്പെട്ടവർക്കെല്ലാം നിറുത്താമെങ്കിൽ നിങ്ങളും നിറുത്തണം. അല്ലെങ്കിൽ നിങ്ങൾ ഹെൽമെറ്റ് വച്ചോണ്ട് പോകണം. അതിനൊരു മര്യാദയുണ്ടോല്ലോ എന്ന് പൊതുപ്രവർത്തകൻ പറ‌ഞ്ഞപ്പോൾ വണ്ടിയുടെ മുന്നിൽ ചാടിയല്ലാതെ പിന്നെ എങ്ങനാ ഞങ്ങൾ കെെ കാണിക്കുന്നേ എന്നായി പൊലീസിന്റെ ചോദ്യം. വെറെന്തെല്ലാം മാർഗങ്ങളുണ്ടെന്നായി പൊതു പ്രവർത്തകൻ. നിങ്ങൾക്ക് കേസെടുത്തൂടേ. വണ്ടി ഒതുക്കുവോ ഒതുക്കത്തില്ലെയോ എന്ന സാറെന്തിനാ അറിയുന്നേ?​

ഇതെന്തിനാ പൊലീസുകാരന്റെ മണ്ടയിക്ക് കേറുന്നേ?​ പൊലീസിനെ കുറിച്ച് മോശമായി പറയരുത്. വണ്ടി ചെക്ക് ചെയ്യേണ്ടത് പൊലീസിന്റെ കടമയാണ്. ഹെൽറ്റ് വച്ചോ എന്നാണ് നോക്കുന്നത്. സാധാരണക്കാർക്കെല്ലാം നിറുത്താമെങ്കിൽ നിങ്ങളും നിറുത്തണം. നിങ്ങൾ ഒരിക്കലും ഹെൽറ്റ് വയ്ക്കാറില്ല. ഹെൽമറ്റില്ല,​ നടപടിയെടുത്തോ,​ എന്റെ കയ്യിൽ ഇപ്പോൾ അടയ്ക്കാൻ കാശില്ല എന്നായി പൊതുപ്രവർത്തകൻ. നാട്ടുകാരുടെ മുന്നിൽ നമ്മളെ ഒരുമാതിരി ആസാക്കരുത്. അല്ലെങ്കിൽ നിങ്ങൾ ഒരു ബോർഡ് എഴുതി വയ്ക്ക്. എന്റെ വണ്ടി കെെകാണിക്കരുതെന്ന്. മീൻകാർക്ക് പ്രത്യേക അവകാശവും നിങ്ങൾക്ക് പ്രത്യേക അവകാശവും ഇല്ല. എല്ലാർക്കും അവകാശം തുല്യമാണെ"ന്നും എസ്.ഐ വ്യക്തമാക്കി.