sania

ഹോബര്‍ട്ട്: ഇടവേളയ്ക്ക് ശേഷമുള്ള മടങ്ങി വരവിൽ കിരീടം ചൂടി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ. ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സിലാണ് സാനിയ - നദിയ കിചേനോക്ക് സഖ്യം കിരീടം നേടിയത്. ഫൈനലില്‍ ചൈനയുടെ സാങ് ഷുവായി പെങ് ഷുവായി സഖ്യത്തെയാണ് ഇന്ത്യ യുക്രൈന്‍ ജോഡി മറികടന്നത്.

2018ലാണ് സാനിയ താത്ക്കാലികമായി ടെന്നീസ് കളിക്കളത്തിൽ നിന്നും മാറി നിന്നത്. ഏപ്രിലില്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ താന്‍ ഗര്‍ഭിണിയാണെന്ന് സാനിയ ആരാധകരെ അറിയിച്ചിരുന്നു. ഒക്ടേബറിൽ കുഞ്ഞിന് ജന്മം ന‌ൽകുകയും ചെയ്തു. ഇടവേളയ്ക്ക് ശേഷമുള്ള സാനിയയുടെ ആദ്യ ടൂര്‍ണമെന്റാണിത്.

Straight sets win 🤩

Nadiia Kichenok and @MirzaSania are your @HobartTennis Doubles Champions after defeating Peng/Zhang, 6-4, 6-4! pic.twitter.com/5rzrRbWcJp

— WTA (@WTA) January 18, 2020

സെമിയില്‍ ചെക് റിപ്പബ്ലിക്കിന്റെ മറിയ ബുസ്‌കോവ- സ്ലോവേനിയായുടെ തമാരാ സിഡാന്‍സേക് സഖ്യത്തെ 7-6(3), 6-2ന് തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്. മടങ്ങിവരവിലെ ഡബ്ലൂ.ടി.ഏ ടെന്നീസ് കിരീട നേട്ടം വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിന് വലിയ പ്രചോദനമാണെന്ന് സാനിയ പറഞ്ഞു.