attacked

മലപ്പുറം: വളാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 17,15,13,10 വയസുള്ള നാല് പെൺമക്കളെയാണ് പിതാവ് പീഡിപ്പിച്ചത്. സ്കൂൾ അധികൃതരോട് പെൺകുട്ടികൾ അച്ഛന്റെ ഭാഗത്ത് നിന്നുള്ള പീഡനത്തെക്കുറിച്ച് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പത്തുവയസുകാരിയാണ് ആദ്യം പീഡനവിവരം സ്‌കൂള്‍ അധികൃതരോട് പറഞ്ഞത്. പിന്നാലെ മറ്റുകുട്ടികളോട് അദ്ധ്യാപകര്‍ കൂടുതല്‍ വിവരം ആരാഞ്ഞപ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായതായി കുട്ടികള്‍ സമ്മതിക്കുകയായിരുന്നു. പിന്നാലെ പൊലീസ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു. വര്‍ഷങ്ങളായി പിതാവ് പെണ്‍മക്കളെ പീഡിപ്പിച്ചു വരികയായിരുന്നു. ഇയാള്‍ക്ക് 47 വയസുണ്ട്.