തിരുവനന്തപുരം:കൈതമുക്ക് -ചമ്പക്കട- പേട്ട റോഡ് വീതികൂട്ടി നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. കിഫ്ബിയിലുൾപ്പെടുത്തി റോഡ് വീതികൂട്ടി നവീകരിക്കുന്നതിനുള്ള ശുപാർശ ഇതനോടകം നൽകിയിട്ടുണ്ട്. തിരക്കേറിയതും വീതി കുറഞ്ഞതുമായ റോഡിന്റെ അവസ്ഥ മനസിലാക്കിയും റസിഡന്റ്സ് അസോസിയേഷനുകളുടെ നിവേദനവും കണക്കിലെടുത്ത് റോഡ് വീതികൂട്ടി നവീകരിക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് 34 കോടി രൂപയുടെ എസ്റ്റമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. പദ്ധതി നിർവഹണത്തിനായി തദ്ദേശവാസികളുടെ സഹകരണം ഉറപ്പാക്കുന്നതിന് റസിഡന്റ്സ് അസോസയേഷൻ ഭാരവാഹികളുടെ യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും എം.എൽ.എ അറിയിച്ചു