actor-shabana-azmi

മുംബയ്: പ്രമുഖ ബോളിവുഡ് നടി ഷബാന ആസ്മിക്ക് വാഹനാപകടത്തില്‍ പരിക്ക്. മുംബയ്-പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച് രാവിലെയാണ് അപകടം നടന്നത്. ഖലാപൂര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം ഷബാന സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നടിയെ പന്‍വേലിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജാവേദ് അക്തറും ഷബാനയ്ക്കൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നു. എങ്ങനെയാണ് അപകടമുണ്ടായത് എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.