ku

വൈവാ വോസി

എം.എ പൊളിറ്റിക്കൽ സയൻസ് (വിദൂര വിദ്യാഭ്യാസം 2017 അഡ്മിഷൻ ) പരീക്ഷയുടെ വൈവാ വോസി 23ന് കാര്യവട്ടം എസ്.ഡി.ഇ സെന്ററിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ നടത്തും.

മൂന്നും നാലും സെമസ്റ്റർ എം.എ ഇംഗ്ലീഷ് (2017 അഡ്മിഷൻ വിദൂരവിദ്യാഭ്യാസം) പരീക്ഷയുടെ വൈവാ വോസി 24 മുതൽ 31 വരെ വിദൂര വിദ്യാഭ്യാസ കേന്ദ്രം, കാര്യവട്ടം ക്യാമ്പസിൽ നടത്തും. ഫോൺ :04712386442

ടൈംടേബിൾ

മൂന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് മേഴ്സി ചാൻസ് (2011 സ്‌കീം) പരീക്ഷകൾ 27 മുതൽ ആരംഭിക്കും.

പരീക്ഷാ ഫലം

യു.ഐ.എം വാടയ്ക്കലിൽ നടന്ന സ്‌പെഷ്യൽ റീ എക്സാമിനേഷൻ ഉൾപ്പെടെയുള്ള മൂന്നാം സെമസ്റ്റർ എം.ബി.എ (2014 സ്‌കീം ഫുൾ ടൈം) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫീസ്

ഫെബ്രുവരി 14 ന് ആരംഭിക്കുന്ന ഒന്നാം വർഷ ബി.ഫാം സപ്ലിമെന്ററി പരീക്ഷയ്ക്ക് പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 28 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

മാർച്ച് 16 ന് ആരംഭിക്കുന്ന ഒന്നാംവർഷ ബി.എഫ്.എ, മാർച്ച് രണ്ടിന് ആരംഭിക്കുന്ന നാലാം വർഷ ബി.എഫ്.എ ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി നാല് വരെയും 150 രൂപ പിഴയോടെ ഏഴ് വരെയും 400 രൂപ പിഴയോടെ 11 വരെയും അപേക്ഷിക്കാം.

ഇന്റർവ്യൂ മാറ്റി

സർവകലാശാലയുടെ തുടർ വിദ്യാഭ്യാസ വ്യാപന കേന്ദ്രവും ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററും ചേർന്നു നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ഹെൽത്ത് സയൻസ് റിസർച്ച് കോഴ്സിന്റെ 21ന് (ചൊവ്വാഴ്ച ) നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ത്രിദിന അന്തർദേശീയ സെമിനാർ
.

'വാണിജ്യ മാതൃകകൾ സർക്കാർ കടങ്ങളും വാണിജ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സാമ്പത്തിക സ്രോതസുകളും' എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് സർവകലാശാല വാണിജ്യ വിഭാഗം20 മുതൽ 22 വരെ ത്രിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിക്കുന്നു .20 ന് പാളയം സർവകലാശാല സെനറ്റ് ഹാളിൽ പ്രൊഫ.ഗിൽഹേം ഫാബ്രെയുടെ അദ്ധ്യക്ഷനാകുന്ന ചടങ്ങ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ ഡോ.വി.പി മഹാദേവൻ പിള്ള ഉദ്ഘാടനം ചെയ്യും. അഞ്ചു സെഷനിലായി നടക്കുന്ന സെമിനാറിൽ പ്രൊഫ.എം.ബി.ശുക്ല, പ്രൊഫ.എം തേൻമൊഴി, കാതറിൻ സി.എസ്. പോ, ഡോ.പി.രാമകൃഷ്ണൻ, ഡോ.കെ.ജെ ജോസഫ്, ഡോ.എസ്.കെവിൻ, ഡോ ഡി. ഭാനുശ്രീ റെഡ്ഡി, ഡോ.ലീന ജെയിംസ്, ഡോ. എം. ഇളങ്കോവൻ, ഡോ. നാഗരാജ നായിഡു, ഡോ. നദിയ ഷാ എന്നിവർ പങ്കെടുക്കും.