കൊച്ചി: മാരുതി സുസുക്കിയുടെ ഏറെ സ്വീകാര്യതയുള്ള മർട്ടി പർപ്പസ് വാനായ ഈക്കോയ്ക്ക് ഇനി ബി.എസ്-6 എൻജിന്റെ കരുത്ത്. 6,000 ആർ.പി.എമ്മിൽ 54 കിലോവാട്ട് കരുത്തും 3,000 ആർ.പി.എമ്മിൽ 98 ന്യൂട്ടൺ മീറ്റർ ടോർക്കുമുള്ള, 1.2 ലിറ്റർ പെട്രോൾ എൻജിനാണ് ഈക്കോയ്ക്ക് മാരുതി നൽകിയത്. മാരുതിയുടെ, ബി.എസ്-6 മലിനീകരണ ചട്ടങ്ങൾ പാലിക്കുന്ന ഒമ്പതാമത്തെ മോഡലാണ് ഈക്കോ.
ബി.എസ്-6 ഈക്കോയ്ക്ക് 3.81 ലക്ഷം രൂപ മുതലാണ് വില. മൈലേജ് ലിറ്രറിന് 16.11 കിലോമീറ്രർ. ബി.എസ്-6ൽ ഈക്കോയ്ക്ക് എസ്-സി.എൻ.ജി വേരിയന്റുമുണ്ട്. 2010ൽ ആദ്യമായി വിപണിയിലെത്തിയ ഈക്കോയുടെ 6.5 ലക്ഷം യൂണിറ്റുകൾ ഇതിനകം വിറ്രഴിഞ്ഞിട്ടുണ്ട്. 2019ൽ മാത്രം വില്‌പന ഒരുലക്ഷം യൂണിറ്റുകൾ കടന്നു. 2018നേക്കാൾ 36 ശതമാനമാണ് വർദ്ധന.
കുറഞ്ഞ മെയിന്റനൻസ് ചെലവ്, മികച്ച മൈലേജ്, ഉയർന്ന പെർഫോമൻസ്, വിശാലമായ അകത്തളം, സുഖയാത്രയേകുന്ന കാബിൻ, ഡ്രൈവർ എയർബാഗ്, ഇ.ബി.ഡിയോട് കൂടിയ എ.ബി.എസ്., റിവേഴ്‌സ് പാർക്കിംഗ് സെൻസർ, സീറ്റ് - ബെൽറ്ര് റിമൈൻഡർ തുടങ്ങിയ മികവുകളും ഈക്കോയ്ക്കുണ്ടെന്ന് മാരുതി സുസുക്കി സെയിൽസ് ആൻഡ് മാർക്കറ്രിംഗ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശശാങ്ക് ശ്രീവാസ്‌തവ പറഞ്ഞു.