prd

സിവിൽ സർവീസ് പ്രിലിമിനറി ക്രാഷ് കോഴ്സിന് അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല അംബേദ്കർ ഭവനിലെ കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ മാർച്ച് 18ന് ആരംഭിക്കുന്ന രണ്ട് മാസത്തെ യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിന് (ക്രാഷ് കോഴ്സ്) അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി പത്ത് മുതൽ മാർച്ച് പത്ത് വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: : www.ccek.org. ഫോൺ: 0471-2313065, 2311654, 8281098865.

കോടതികളിൽ ഓഫീസ് അറ്റൻഡന്റ് കരാർ നിയമനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം താത്കാലിക ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കോ അല്ലെങ്കിൽ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 60 വയസ്സ് പൂർത്തിയാകുന്നതുവരെയോ ഇവയിൽ ഏതാണോ ആദ്യം അതുവരെയാണ് നിയമനം. പ്രതിമാസ ശമ്പളം 18,030 രൂപ. സംസ്ഥാന/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാനമായതോ, ഉയർന്നതോ ആയ തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. ഹൈക്കോടതി, കീഴ്‌കോടതികൾ, നിയമവകുപ്പ്, അഡ്വക്കേറ്റ് ജനറൽ ഓഫീസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നവർക്കും വിരമിച്ച കോടതി ജീവനക്കാർക്കും മുൻഗണന. ബയോഡാറ്റയോടൊപ്പം വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്, വഞ്ചിയൂർ, തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ ഫെബ്രുവരി 29ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ നൽകാം. കവറിനു മുകളിൽ താത്കാലിക നിയമനത്തിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.

ഐ.എച്ച്.ആർ.ഡി കോഴ്സുകളിൽ അപേക്ഷിക്കാം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് പുതുപ്പള്ളി ലെയ്നിലുള്ള ഐ.എച്ച്.ആർ.ഡി റീജിയണൽ സെന്ററിൽ വിവിധ കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിംഗ്, ഡിപ്ലോമ ഇൻ ഫൈനാൻഷ്യൽ അക്കൗണ്ടിംഗ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ടെക്നിക് ആൻഡ് ഓഫീസ് ഓട്ടോമേഷൻ, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് എന്നിവയാണ് ദീർഘകാല കോഴ്സുകൾ. എംബെഡഡ് സിസ്റ്റം, ടാലി തുടങ്ങിയ ഹൃസ്വകാല കോഴ്സുകളിലും അപേക്ഷിക്കാം. എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി എന്നിവയാണ് യോഗ്യതകൾ. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ച ഫീസ് സൗജന്യം ലഭിക്കും. പ്രവേശനം ആഗ്രഹിക്കുന്നവർ റീജിയണൽ സെന്ററിൽ നേരിട്ടോ 04712550612, 9400519491 എന്നീ നമ്പരിലോ ബന്ധപ്പെടണം.

ഡി.ഫാം പാർട്ട് 2 (സപ്ലിമെന്ററി) പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 2 (സപ്ലിമെന്ററി) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളേജുകളിൽ ഫെബ്രുവരി 17 മുതൽ നടക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനായി നിശ്ചിത തുകയ്ക്കുള്ള ഫീസ് അടച്ച് പൂരിപ്പിച്ച അപേക്ഷകൾ 24ന് മുമ്പ് ബന്ധപ്പെട്ട കോളേജുകളിൽ സമർപ്പിക്കണം. അതത് കോളേജുകളിൽ നിന്നുള്ള അപേക്ഷകൾ 28ന് മുമ്പ് ചെയർപേഴ്സൺ, ബോർഡ് ഒഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം11 എന്ന വിലാസത്തിൽ അയയ്ക്കണം. വിശദവിവരങ്ങൾ www.dme.kerala.gov.in ലും വിവിധ ഫാർമസി കോളേജുകളിലും ലഭിക്കും.