
ലക്നൗ: ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിൽ കട്ടിലിൽ കെട്ടിയിട്ട നിലയിൽ യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹവും ബഹ്റൈച്ച് ജില്ലയിൽ കാടിന് സമീപം ആസിഡ് ഒഴിച്ചു കരിച്ച നിലയിൽ മറ്റൊരു യുവതിയുടെ മൃതദേഹവും കണ്ടെത്തി.
ബിജ്നോറിൽ ഗജ്രോല ഗ്രാമത്തിൽ ഒരു കുഴൽക്കിണറിനു സമീപത്തെ കട്ടിലിൽ കെട്ടിയിട്ട നിലയിലായിരുന്ന മൃതദേഹം പ്രദേശവാസികളാണ് കണ്ടെത്തിയത്. ഇതിന് സമീപം മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തു. യുവതിയെ തിരിച്ചറിയായിട്ടില്ല. പീഡനം നടന്നോയെന്ന് വ്യക്തമല്ല. ഡി.എൻ.എ സാംപിളുകൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.
യു.പിയിലെ ബഹറൈച്ച് ഗ്രാമത്തിലെ വനമേഖലയിലാണ്
20 വയസ് തോന്നിക്കുന്ന യുവതിയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാകാത്ത വിധം ആസിഡ് ഒഴിച്ച് കരിച്ചിരിക്കയാണ്. യുവതിയെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്ന് അഡീഷണൽ എസ്.പി രവീന്ദ്ര സിംഗ് പറഞ്ഞു.